കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം 2025-ലെ 2249-ാം നമ്പർ വിദേശി താമസ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷൻസ് ഈ മാസം 23 മുതൽ നടപ്പിലാക്കിത്തുടങ്ങി. രാജ്യത്തെ താമസ നടപടികൾ ക്രമീകരിക്കുന്നതിനും ഭരണപരമായ നിയന്ത്രണം ശക്തമാക്കുന്നതിനുമായാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. താമസ നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴകളും അവയുടെ പരമാവധി പരിധിയും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.പുതിയ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം വിദേശികൾ തങ്ങളുടെ നവജാത ശിശുക്കളെ നാല് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഈ കാലാവധി കഴിഞ്ഞാൽ ആദ്യത്തെ ഒരു മാസത്തേക്ക് പ്രതിദിനം രണ്ട് ദിനാർ വീതവും പിന്നീട് ഓരോ ദിവസത്തിനും നാല് ദിനാർ വീതവും പിഴ ഈടാക്കും. ഈ ഇനത്തിൽ പരമാവധി 2,000 ദിനാർ വരെയാണ് പിഴയായി ഈടാക്കുക.താമസാനുമതി (റസിഡൻസി പെർമിറ്റ്) ലഭിക്കാൻ വൈകുന്നവർക്കും കർശനമായ പിഴയുണ്ടാകുമെന്ന് ഒൻപതാം വകുപ്പ് വ്യക്തമാക്കുന്നു. നിയമപരമായ കാലാവധിക്കുള്ളിൽ റസിഡൻസി എടുക്കാത്തവർക്ക് ആദ്യ മാസം പ്രതിദിനം രണ്ട് ദിനാറും തുടർന്ന് നാല് ദിനാർ വീതവും പിഴ നൽകേണ്ടി വരും. ഇതിന്റെ പരമാവധി പരിധി 1,200 ദിനാറാണ്. എന്നാൽ ഗാർഹിക തൊഴിലാളികൾക്കും സമാന വിഭാഗങ്ങൾക്കും താമസരേഖ എടുക്കാൻ വൈകിയാൽ പ്രതിദിനം രണ്ട് ദിനാർ വീതം പരമാവധി 600 ദിനാർ വരെയാകും പിഴ.സന്ദർശക വിസയിൽ എത്തുന്നവർക്ക് ഏറ്റവും ഉയർന്ന നിരക്കിലുള്ള പിഴയാണ് പുതിയ നിയമം അനുശാസിക്കുന്നത്. പതിനൊന്നാം വകുപ്പ് പ്രകാരം എല്ലാത്തരം സന്ദർശക വിസക്കാർക്കും വാഹന ഡ്രൈവർമാർക്കും എമർജൻസി എൻട്രി പെർമിറ്റിൽ എത്തിയവർക്കും അനുവദനീയമായ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 10 ദിനാർ വീതം പിഴ ചുമത്തും. ഇത്തരത്തിൽ പരമാവധി 2,000 ദിനാർ വരെ പിഴ നൽകേണ്ടി വരും. രാജ്യത്തെ താമസ നിയമങ്ങൾ കൂടുതൽ സുതാര്യമാക്കാനും നിയമലംഘനങ്ങൾ കുറയ്ക്കാനുമാണ് ഈ നടപടികളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
റെസിഡൻസി നിയമലംഘകർക്ക് വൻ തുക പിഴ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



