കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ മുൻസിപ്പാലിറ്റി നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന ഏഴ് മൊബൈൽ ഫുഡ് ട്രക്കുകൾ അധികൃതർ പിടിച്ചെടുത്തു. ഗവർണറേറ്റിൽ ഉടനീളം നടത്തിയ വ്യാപകമായ പരിശോധനയിലാണ് ഈ നടപടി. പൊതുസ്ഥലങ്ങൾ ക്രമീകരിക്കുന്നതിനും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് മുൻസിപ്പാലിറ്റി ഈ കർശന പരിശോധന നടത്തിയത്.പിടിച്ചെടുത്ത ഫുഡ് ട്രക്കുകൾ മുൻസിപ്പാലിറ്റിയുടെ പ്രത്യേക യാർഡിലേക്ക് മാറ്റി. നിയമപരമായ നിബന്ധനകൾ പാലിക്കാതെയും കൃത്യമായ അനുമതിയില്ലാതെയും പൊതുറോഡുകൾ കൈയേറി പ്രവർത്തിക്കുന്ന ട്രക്കുകൾക്കെതിരെയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഫർവാനിയ മുൻസിപ്പാലിറ്റിയിലെ പൊതുശുചിത്വ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ-ജബ്അ അറിയിച്ചു. പൊതു ക്രമം നിലനിർത്തുക, റോഡ് സുരക്ഷ ഉറപ്പാക്കുക, പരിസ്ഥിതി-ആരോഗ്യ മാനദണ്ഡങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഈ പരിശോധനകളുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ആഴ്ച വാണിജ്യ-വ്യവസായ മന്ത്രാലയം കുവൈറ്റിലുടനീളം 1,100-ലധികം മൊബൈൽ ഫുഡ് ട്രക്ക് ലൈസൻസുകൾ റദ്ദാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രാദേശിക ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കിയിരിക്കുന്നത്.
ഫർവാനിയയിൽ മുൻസിപ്പാലിറ്റി നടപടി; നിയമലംഘനം നടത്തിയ 7 ഫുഡ് ട്രക്കുകൾ പിടിച്ചെടുത്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



