Wednesday, January 28, 2026
HomeGULFഷുവൈഖിൽ കുവൈത്ത് ഫയർ ഫോഴ്സിന്റെ മിന്നൽ പരിശോധന; 44 ഷോപ്പുകൾ അടച്ചുപൂട്ടി

ഷുവൈഖിൽ കുവൈത്ത് ഫയർ ഫോഴ്സിന്റെ മിന്നൽ പരിശോധന; 44 ഷോപ്പുകൾ അടച്ചുപൂട്ടി

Google search engine

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തിങ്കളാഴ്ച കുവൈത്ത് ഫയർ ഫോഴ്സ് നടത്തിയ വ്യാപകമായ പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 44 കെട്ടിടങ്ങൾ ഭരണപരമായി അടച്ചുപൂട്ടി. അഗ്നിശമന സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിനും ആവശ്യമായ ലൈസൻസുകൾ ഇല്ലാത്തതിനുമാണ് ഈ കടുത്ത നടപടി സ്വീകരിച്ചതെന്ന് ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. അപകടസാധ്യതയുള്ള വ്യവസായ മേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന ഈ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. സുരക്ഷാ മുൻകരുതലുകൾ എടുക്കാത്ത കെട്ടിട ഉടമകൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും, അവ പരിഹരിക്കാത്തതിനെത്തുടർന്നാണ് ഇപ്പോൾ സീൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.കെട്ടിടങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ, എമർജൻസി എക്സിറ്റുകൾ, ഫയർ അലാറം സംവിധാനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഓരോ സ്ഥാപനവും പ്രവർത്തിക്കുന്നത് കുവൈത്ത് ഫയർ ഫോഴ്സിന്റെ അംഗീകൃത ഫയർ സേഫ്റ്റി ലൈസൻസോടെയാണോ എന്ന് പരിശോധിക്കുക. ജനസാന്ദ്രതയുള്ള വ്യവസായ മേഖലകളിൽ തീപിടുത്തം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഒഴിവാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിശോധന.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!