കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിൽ പൊതുനിരത്തുകളിലെ കൈയേറ്റങ്ങൾ ഒഴിവാക്കാനും നഗരത്തിന്റെ സൗന്ദര്യം നിലനിർത്താനുമായി മുൻസിപ്പാലിറ്റി അധികൃതർ കർശന പരിശോധന നടത്തി. ജഹ്‌റ ഗവർണറേറ്റ് മുൻസിപ്പാലിറ്റിയിലെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപ്പൻസി ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഈ ഫീൽഡ് കാമ്പയിനിൽ നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. ഗവർണറേറ്റിലെ ശുചിത്വ വിഭാഗം ഡയറക്ടർ നവാഫ് അൽ മുതൈരിയുടെ നേതൃത്വത്തിൽ നടന്ന ഈ പരിശോധനയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണവും ഉണ്ടായിരുന്നു.അൽ-സുബിയ മേഖലയിൽ നടത്തിയ പരിശോധനയിൽ 21 മോട്ടോർ സൈക്കിളുകൾ, 2 ഫുഡ് ട്രക്കുകൾ, ഒരു ഡീസൽ എഞ്ചിൻ എന്നിവ അധികൃതർ പിടിച്ചെടുത്തു. പൊതുവഴികൾ തടസ്സപ്പെടുത്തിക്കൊണ്ട് അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കാറുകളും നീക്കം ചെയ്തു. നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്ന തരത്തിലുള്ള മാലിന്യങ്ങളും അനധികൃത നിർമ്മാണങ്ങളും നീക്കം ചെയ്യുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നവാഫ് അൽ മുതൈരി വ്യക്തമാക്കി.
ജഹ്‌റയിൽ മുൻസിപ്പാലിറ്റി നടപടി; 21 മോട്ടോർ സൈക്കിളുകളും ഫുഡ് ട്രക്കുകളും പിടിച്ചെടുത്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



