കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈത്യകാലം അതിന്റെ ഏറ്റവും കഠിനമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. പ്രാദേശികമായി ‘അൽ-അസീറഖ്’ എന്നറിയപ്പെടുന്ന അതിശൈത്യത്തിന്റെ എട്ട് ദിനരാത്രങ്ങൾ ജനുവരി 24 മുതൽ ആരംഭിക്കുമെന്നാണ് പ്രവചനം. ജനുവരി 14 മുതൽ കുവൈറ്റിൽ ‘ശബാത്ത്’ സീസൺ ആരംഭിക്കും. 26 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവ് ശൈത്യകാലത്തിന്റെ ഉച്ചസ്ഥായിയായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് മഞ്ഞു വീഴ്ചയ്ക്കും കഠിനമായ തണുപ്പിനും സാധ്യതയുണ്ട്.ശബാത്ത് സീസണിലെ ഏറ്റവും തണുപ്പേറിയ എട്ട് ദിവസങ്ങളെയാണ് ‘അൽ-അസീറഖ്’ എന്ന് വിളിക്കുന്നത്. വടക്കൻ കാറ്റ് ശക്തമാകുന്നതോടെ താപനില വൻതോതിൽ താഴാൻ ഇത് കാരണമാകും.’അസീറഖ്’ എന്നാൽ നീല നിറം എന്നാണ് അർത്ഥം. ആകാശം കടും നീല നിറത്തിൽ കാണപ്പെടുന്നതും, കഠിനമായ തണുപ്പ് കാരണം ചർമ്മത്തിന് നീല കലർന്ന നിറം വരാൻ സാധ്യതയുള്ളതിനാലുമാണ് ഈ കാലയളവിന് ഈ പേര് ലഭിച്ചത്. ചില രാജ്യങ്ങളിൽ ഇതിനെ ‘ബ്ലൂ കോൾഡ്’ എന്നും വിളിക്കാറുണ്ട്. ശബാത്ത് സീസണിന്റെ പ്രത്യേകതയായി ജനുവരി പകുതിയോടെ രാത്രിയുടെ ദൈർഘ്യം കുറയുകയും പകൽ സമയം ക്രമേണ വർദ്ധിക്കുകയും ചെയ്യും. ഭൂമി വസന്തകാല വിഷുവത്തിലേക്ക് അടുക്കുന്നതിന്റെ സൂചനയാണിത്.
കുവൈത്തിൽ കടുത്ത ശൈത്യം വരുന്നു; ‘അൽ-അസീറഖ്’ ജനുവരി 24 മുതൽ; ശബാത്ത് സീസണിന് തുടക്കം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



