Friday, January 16, 2026
HomeGULFകുവൈത്തിൽ 516 കമ്പനികളുടെ ലൈസൻസ് റദ്ദാക്കി; സാമ്പത്തിക റിപ്പോർട്ടുകൾ സമർപ്പിക്കാത്തവർക്കെതിരെ കർശന നടപടി

കുവൈത്തിൽ 516 കമ്പനികളുടെ ലൈസൻസ് റദ്ദാക്കി; സാമ്പത്തിക റിപ്പോർട്ടുകൾ സമർപ്പിക്കാത്തവർക്കെതിരെ കർശന നടപടി

Google search engine

കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജിൽ പുറപ്പെടുവിച്ച പുതിയ മന്ത്രാലയ ഉത്തരവ് പ്രകാരം രാജ്യത്തെ 516 കമ്പനികളുടെ വാണിജ്യ ലൈസൻസുകൾ റദ്ദാക്കി. കമ്പനികളുടെ പ്രവർത്തനങ്ങളിൽ കൃത്യമായ നിരീക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. തുടർച്ചയായി മൂന്ന് വർഷം സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കാത്തതിനെത്തുടർന്നാണ് ഈ നടപടി. 2016-ലെ കമ്പനി നിയമത്തിലെ ആർട്ടിക്കിൾ 266 (ഖണ്ഡിക 7) ലംഘിച്ചതിനാണ് ലൈസൻസ് റദ്ദാക്കിയത്.ലൈസൻസ് റദ്ദാക്കിയ ഈ 516 കമ്പനികളെയും പിരിച്ചുവിടുന്നതിനായുള്ള നിയമനടപടികൾ ആരംഭിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കമ്പനികൾക്ക് നൽകുന്നതാണ്. പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ലിക്വിഡേഷൻ നടപടികൾ തുടങ്ങാൻ ബന്ധപ്പെട്ട കമ്പനികൾക്ക് നിർദ്ദേശം നൽകി. ഈ ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച വിവരങ്ങൾ കുവൈറ്റ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.വാണിജ്യ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് കുവൈത്ത് സർക്കാർ സ്വീകരിക്കുന്നത്. കമ്പനികൾ തങ്ങളുടെ വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം കർശനമായ പരിശോധനയാണ് നടത്തുന്നത്.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!