കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ രക്ഷാധികാരി ശ്രീ. പ്രമോദ് ആർ ബിയ്ക്കും പത്നിയും മഹിളാവേദി മുൻ നിർവാഹക സമിതി അംഗവുമായ ശ്രീമതി ബിന്ദു പ്രമോദിനും കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി.അബ്ബാസിയ ആസ്പെയർ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ, രക്ഷാധികാരി സിറാജ് എരഞ്ഞിക്കൽ, നജീബ് ടി കെ, മഹിളാവേദി ആക്ടിംഗ് പ്രസിഡന്റ് ഷഹൈജാ സഹീർ , സെക്രട്ടറി രേഖ ടി എസ്, അസ്ലം ടി വി എന്നിവർ സന്നിഹിതരായിരുന്നു.പ്രമോദ് ആർ ബിയും, ബിന്ദു പ്രമോദും കോഴിക്കോട് ജില്ലാ അസോസിയേഷന് നൽകിയ സേവനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും അവരുടെ വിശ്രമ ജീവിതം സന്തോഷകരവും സമാധാന പൂർണവുമാവട്ടെയെന്നും ചടങ്ങിൽ ആശംസിച്ചു. മറുപടി പ്രസംഗത്തിൽ അസോസിയേഷൻ നാട്ടിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങളുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം ഉറപ്പു നൽകി. ജനറൽ സെക്രട്ടറി ഷാജി കെ വി സ്വാഗതവും അസോസിയേഷൻ ട്രഷറർ ഹനീഫ് സി, നന്ദിയും രേഖപ്പെടുത്തി.
കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



