കുവൈറ്റ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റിലെത്തിയ പ്രശസ്ത ഗായകൻ താജുദ്ദീൻ വാടകരക്കു വടകര സൗഹൃദ കൂട്ടായ്മയായ “ഒരുമ വടകര” യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇശ്ബിലിയയിൽ വച്ചുനടന്ന ചടങ്ങിൽ ഒരുമ പ്രസിഡന്റ് നിസാർ വലിയകത്തു അധ്യക്ഷത വഹിച്ചു. അബ്ദുല്ല വടകര പരിപാടി ഉൽഘടനം ചെയ്തു.ജന്മനാടിൻ്റെ നാമം ലോകത്തോളം പ്രശസ്തിയിലേക്കെത്തിച്ച താജുദ്ദീൻ ഉന്നതങ്ങൾ കീഴടക്കുമ്പോഴും വിനയവും ലാളിത്യവും കൈവെടിയുന്നില്ല എന്നതാണ് ഏറ്റവും വലിയ മഹത്വം. നാടിനോടും നാട്ടുകാരോടും എപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന താജുദ്ധീൻ വാടകരുടെ അഭിമാനമാണെന്നു ആശംസകലർപ്പിച്ചുകൊണ്ടു സംസാരിച്ചവർ പറഞ്ഞു.സിദ്ദീഖ് വലിയകത്തു സംഘടയുടെ ഉപഹാരം നൽകി. താരിഖ്, ഷംസു MM ആശംസകൾ നേർന്നു സംസാരിച്ചു. സലിം കോട്ടയിൽ, ഷംസീർ മുക്കോലയ്ക്കൽ, ജാസിം സിദ്ദീഖ് പരിപാടി ഏകോപനം നടത്തി.MM നൗഫൽ സ്വാഗതം പറഞ്ഞ ചടങ്ങിന് അസ്ലം നടക്കൽ നന്ദി രേഖപ്പെടുത്തി.
താജുദ്ദീൻ വാടകരക്കു വടകര സൗഹൃദ കൂട്ടായ്മയായ “ഒരുമ വടകര” യുടെ നേതൃത്വത്തിൽ സ്വീകരണം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



