കുവൈത്ത് സിറ്റി: വേശ്യാലയം നടത്തി എന്നാരോപിച്ച് 40 വയസുകാരിക്ക് കീഴ്ക്കോടതി വിധിച്ച അഞ്ച് വർഷത്തെ കഠിനതടവും മറ്റ് ശിക്ഷകളും കുവൈത്ത് അപ്പീൽ കോടതി റദ്ദാക്കി. ആരോപണങ്ങളിൽ വ്യക്തമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഇവരെ കുറ്റവിമുക്തയാക്കിയത്. 2024 ഒക്ടോബറിൽ പബ്ലിക് മോറാലിറ്റി പ്രൊട്ടക്ഷൻ ആൻഡ് ഹ്യൂമൻ ട്രാഫിക്കിംഗ് ഡിപ്പാർട്ട്മെന്റ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഈ അപ്രതീക്ഷിത വിധി.രണ്ട് സ്നാപ്ചാറ്റ് അക്കൗണ്ടുകൾ വഴി വേശ്യാവൃത്തിക്ക് സൗകര്യമൊരുക്കി, മോശമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു, സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചു എന്നിവയായിരുന്നു ഇവർക്കെതിരെയുള്ള കുറ്റങ്ങൾ.ഈ ആരോപണങ്ങൾ ശരിവെച്ചുകൊണ്ട് വിചാരണ കോടതി ഇവർക്ക് 5 വർഷം കഠിനതടവും, 3,000 കുവൈത്തി ദിനാർ പിഴയും വിധിച്ചിരുന്നു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടിരുന്നു. കീഴ്ക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ, പ്രൊസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ഇവർക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പര്യാപ്തമല്ലെന്ന് അപ്പീൽ കോടതി കണ്ടെത്തി. ഇതോടെ ജയിൽ ശിക്ഷയും നാടുകടത്തൽ ഉത്തരവും കോടതി റദ്ദാക്കുകയായിരുന്നു. സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ വ്യക്തമായ തെളിവുകൾ അനിവാര്യമാണെന്ന് അടിവരയിടുന്നതാണ് ഈ വിധി.
വേശ്യാവൃത്തി : സ്ത്രീക്ക് വിചാരണ കോടതി വിധിച്ച 5 വർഷം തടവ് അപ്പീൽ കോടതി റദ്ദാക്കി; കുറ്റവിമുക്തയാക്കി വിധി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



