കുവൈറ്റ് സിറ്റി : അടുത്ത ആഴ്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴ വീണ്ടും ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി പറഞ്ഞു.രാജ്യത്ത് താഴ്ന്നതും ഇടത്തരവുമായ മേഘങ്ങളുടെ വർദ്ധനവ് ഉണ്ടായതായും, ചില പ്രദേശങ്ങളിൽ ചിലപ്പോഴൊക്കെ കുമുലോനിംബസ് മേഘങ്ങൾ ഉണ്ടാകുകയും, ചിലപ്പോഴൊക്കെ ഇടിമിന്നലോടുകൂടിയ മഴ പെയ്യുകയും ചെയ്തതായി അൽ-അലി കുവൈറ്റ് വാർത്താ ഏജൻസിയോട് (കുന) പറഞ്ഞു. മഴയുടെ തീവ്രത നേരിയതോ മിതമായതോ ആണെന്നും ചില വടക്കൻ പ്രദേശങ്ങളിൽ കനത്തമഴയായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അൽ-അബ്ദാലിയിൽ 35 മില്ലീമീറ്ററും, അൽ-സബ്രിയയിൽ 14 മില്ലീമീറ്ററും, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 7 മില്ലീമീറ്ററും മഴ ലഭിച്ചെന്ന് അദ്ദേഹം വിശദീകരിച്ചു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴ വീണ്ടും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



