കുവൈറ്റ് സിറ്റി: പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന രീതിയിൽ സ്വകാര്യ വസതിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഭക്ഷണ നിർമ്മാണ കേന്ദ്രം കുവൈറ്റ് അധികൃതർ പൂട്ടിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആന്റ് ന്യൂട്രീഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ ആസൂത്രിതമായ നീക്കത്തിലാണ് നിയമലംഘനം കണ്ടെത്തിയത്. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളെ അമർച്ച ചെയ്യുന്നതിനുമായി നടത്തുന്ന വിപുലമായ പരിശോധനകളുടെ ഭാഗമായിരുന്നു ഈ നടപടി.യാതൊരുവിധ ആരോഗ്യ ലൈസൻസോ അംഗീകൃത മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഈ സ്വകാര്യ വസതി ഭക്ഷണശാലയായി ഉപയോഗിച്ചിരുന്നതെന്ന് പി.എ.എഫ്.എൻ വ്യക്തമാക്കി. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ പൊതുജനാരോഗ്യത്തിന് നേരിട്ടുള്ള ഭീഷണിയാണെന്നും അതിനാൽ ഇത്തരം കേസുകളിൽ നിയമപരമായ ഒത്തുതീർപ്പുകൾക്ക് അനുവാദമുണ്ടാകില്ലെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി.
സ്വകാര്യ വസതിയിൽ അനധികൃത ഭക്ഷണശാല; ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച കേന്ദ്രം പിടിച്ചെടുത്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



