കുവൈറ്റ് സിറ്റി: കുവൈറ്റിലെ മണി എക്സ്ചേഞ്ച് മേഖല 2025-ൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന 30 എക്സ്ചേഞ്ച് കമ്പനികൾ ചേർന്ന് കഴിഞ്ഞ വർഷം 30.84 ദശലക്ഷം കുവൈറ്റ് ദിനാർ അറ്റാദായം നേടിയതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.2024-ൽ 31 കമ്പനികൾ ചേർന്ന് നേടിയ 19.03 ദശലക്ഷം ദിനാറിൽ നിന്നാണ് ഇത്തവണ ലാഭം 30.84 ദശലക്ഷമായി ഉയർന്നത്. ഇത് ഏകദേശം 62% വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കമ്പനികളുടെ ആകെ വരുമാനത്തിൽ 24.24% വർദ്ധനവുണ്ടായി. 2024-ലെ 76.24 ദശലക്ഷത്തിൽ നിന്ന് വരുമാനം 94.72 ദശലക്ഷം ദിനാറിലേക്ക് എത്തി. ഇതിൽ സിംഹഭാഗവും (82.04 ദശലക്ഷം) കറൻസി വിൽപ്പനയിലൂടെയാണ് ലഭിച്ചത്. വരുമാനം വർദ്ധിച്ചതിനൊപ്പം തന്നെ പ്രവർത്തന ചെലവുകളിലും വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 63.89 ദശലക്ഷം ദിനാറാണ് കമ്പനികളുടെ ആകെ ചെലവ്. ഇതിൽ 51.68 ദശലക്ഷം ദിനാർ അഡ്മിനിസ്‌ട്രേറ്റീവ്, ബാങ്കിംഗ് ആവശ്യങ്ങൾക്കായി വിനിയോഗിച്ചു.എക്സ്ചേഞ്ച് കമ്പനികളുടെ ആകെ ആസ്തിയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 2024-ൽ 305 ദശലക്ഷം ദിനാറായിരുന്നത് 2025 ഡിസംബർ അവസാനത്തോടെ 303.5 ദശലക്ഷം ദിനാറായി കുറഞ്ഞു. ഡിജിറ്റൽ പണമിടപാടുകൾ വർദ്ധിച്ചതും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിൽ ഉണ്ടായ മാറ്റങ്ങളുമാണ് എക്സ്ചേഞ്ച് കമ്പനികളുടെ വരുമാനം വർദ്ധിക്കാൻ പ്രധാന കാരണമായതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
കുവൈറ്റിലെ എക്സ്ചേഞ്ച് കമ്പനികൾക്ക് റെക്കോർഡ് ലാഭം; 2025-ൽ നേടിയത് 30.8 ദശലക്ഷം ദിനാർ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



