Tuesday, February 3, 2026
HomeGULFഭക്ഷണ വിതരണ മേഖലയിൽ വിപ്ലവകരമായ മാറ്റം; റെസ്റ്റോറന്റുകൾക്കും ഡെലിവറി ആപ്പുകൾക്കും കടുത്ത നിയന്ത്രണവുമായി കുവൈറ്റ്

ഭക്ഷണ വിതരണ മേഖലയിൽ വിപ്ലവകരമായ മാറ്റം; റെസ്റ്റോറന്റുകൾക്കും ഡെലിവറി ആപ്പുകൾക്കും കടുത്ത നിയന്ത്രണവുമായി കുവൈറ്റ്

Google search engine

കുവൈത്ത്സിറ്റി: റെസ്റ്റോറന്റുകളുടെയും ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്നതിനായി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം പുതിയ നിയമം പുറപ്പെടുവിച്ചു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ തന്നെ ഇത്തരമൊരു നിയമനിർമ്മാണം ഇതാദ്യമായാണ്. ഡിജിറ്റൽ സാമ്പത്തിക രംഗത്ത് ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുതാര്യമായ മത്സരം ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.ഭക്ഷണത്തിന്റെ ഗുണനിലവാരം, ഡെലിവറി ചാർജുകൾ, ഓർഡർ ചെയ്യുന്ന സമയത്തെ സുതാര്യത എന്നിവയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഡെലിവറി ആപ്പുകളും റെസ്റ്റോറന്റുകളും തമ്മിലുള്ള ഇടപാടുകളിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ ഒഴിവാക്കി തുല്യമായ സാഹചര്യം ഒരുക്കുക, കുവൈറ്റിലെ അതിവേഗം വളരുന്ന ഡിജിറ്റൽ ഫുഡ് ഡെലിവറി മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിലൂടെ ദീർഘകാല നിക്ഷേപകരെ ആകർഷിക്കുക എന്നിവയാണ് ലക്ഷ്യം. കുവൈറ്റിലെ ഭക്ഷണ വിതരണ വിപണി സാങ്കേതികമായും പ്രവർത്തനപരമായും ഏറെ മുന്നിലാണെന്ന് മന്ത്രാലയം നിരീക്ഷിച്ചു. ഈ പക്വത കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഈടാക്കുന്ന കമ്മീഷൻ നിരക്കുകളിൽ വ്യക്തമായ മാനദണ്ഡങ്ങൾ വരാൻ സാധ്യതയുണ്ട്.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!