കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി സ്പോൺസർമാർ മരിക്കുകയോ നാടുകടത്തപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ റെസിഡൻസി പെർമിറ്റുകൾ (ഇഖാമ) മാറ്റുന്നതിനും റദ്ദാക്കുന്നതിനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെന്റാണ് വിവിധ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ചത്.സ്പോൺസർ മരിച്ചാൽ, അദ്ദേഹത്തിന് കീഴിലുള്ളവർ അതത് ഗവർണറേറ്റിലെ റെസിഡൻസി കാര്യാലയവുമായി ബന്ധപ്പെടണം. ഭാര്യയുടെയും കുട്ടികളുടെയും റെസിഡൻസി നില പരിശോധിക്കും. ഭാര്യക്ക് ജോലിയുണ്ടെങ്കിലോ അല്ലെങ്കിൽ പുതിയ ജോലി കണ്ടെത്തുകയോ ചെയ്താൽ, കുട്ടികളുടെയും ഭാര്യയുടെയും ഇഖാമ അവരുടെ പേരിലേക്ക് മാറ്റാൻ അനുവദിക്കും.ഭർത്താവ് (സ്പോൺസർ) നാടുകടത്തപ്പെടുകയും ഭാര്യക്ക് ജോലി ഇല്ലാതിരിക്കുകയും ചെയ്താൽ, ഭാര്യയുടെയും കുട്ടികളുടെയും റെസിഡൻസി പെർമിറ്റുകൾ റദ്ദാക്കും. എന്നാൽ കുട്ടികൾ വിദ്യാർത്ഥികളാണെങ്കിൽ, അവരുടെ പഠനം പൂർത്തിയാക്കുന്നത് വരെ രാജ്യത്ത് തുടരാൻ താൽക്കാലിക അനുമതി നൽകും. സ്പോൺസർ കുവൈറ്റിന് പുറത്തായിരിക്കുമ്പോൾ ഇഖാമ കാലാവധി കഴിഞ്ഞാൽ, അവരുടെ ആശ്രിതരുടെ കാര്യങ്ങൾ ഗവർണറേറ്റുകൾ വഴി പ്രത്യേക നിബന്ധനകളോടെ കൈകാര്യം ചെയ്യും. അമ്മയ്ക്ക് ജോലിയുണ്ടെങ്കിൽ കുട്ടികളുടെ ഇഖാമ അമ്മയുടെ സ്പോൺസർഷിപ്പിലേക്ക് മാറ്റാൻ സാധിക്കും.
സ്പോൺസർ മരിച്ചാലോ നാടുകടത്തപ്പെട്ടാലോ എന്തുചെയ്യണം? കുവൈറ്റ് റെസിഡൻസി നിയമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



