കുവൈറ്റ് സിറ്റി: കുവൈറ്റിലെ വ്യോമയാന മേഖല 2025-ൽ വൻ വളർച്ച രേഖപ്പെടുത്തി. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം രാജ്യത്തെ ആകെ വിമാനടിക്കറ്റ് വിൽപ്പന 336.346 ദശലക്ഷം കുവൈറ്റ് ദിനാർ (ഏകദേശം 1.094 ബില്യൺ ഡോളർ) പിന്നിട്ടു. 2025-ൽ മൊത്തം 33.08 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 2024-ൽ ഇത് 32.66 ലക്ഷമായിരുന്നു. ജൂലൈ മാസത്തിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത് (3,38,000). മെയ് (3,27,000), ഓഗസ്റ്റ് (3,04,000) മാസങ്ങളാണ് തൊട്ടുപിന്നിൽ. വേനൽക്കാലത്ത് മാത്രം പത്ത് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്.മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ വിതരണം ചെയ്ത ആകെ ടിക്കറ്റുകളുടെ 5.23 ശതമാനവും കുവൈറ്റിൽ നിന്നുള്ളതാണ്. നിലവിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി 83 വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് കമ്പനികളുടെ കുറവ് രേഖപ്പെടുത്തി. കൂടാതെ, രാജ്യത്ത് ലൈസൻസുള്ള ട്രാവൽ ഏജൻസികളുടെ എണ്ണം 610 ആയി ഉയർന്നു.
കുവൈറ്റിൽ വിമാനടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ്; 2025-ൽ ചിലവാക്കിയത് 33.6 കോടി ദിനാർ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



