Wednesday, January 28, 2026
HomeGULFവാട്സാപ്പ് വഴി ഓർഡറും വിതരണവും, ഒടുവിൽ പിടിയിൽ; കുവൈറ്റിൽ വൻ മദ്യവേട്ട

വാട്സാപ്പ് വഴി ഓർഡറും വിതരണവും, ഒടുവിൽ പിടിയിൽ; കുവൈറ്റിൽ വൻ മദ്യവേട്ട

Google search engine

കുവൈറ്റ് സിറ്റി: അതിശക്തമായ നിരീക്ഷണത്തിനൊടുവിൽ കുവൈറ്റിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യവിതരണ ശൃംഖലയെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ തകർത്തു. ഡിജിറ്റൽ തെളിവുകൾ പിന്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ഏഷ്യൻ വംശജൻ ഉൾപ്പെടെയുള്ള പ്രതികളാണ് വലയിലായത്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ 12 കാർട്ടൺ മദ്യവുമായി ഒരു ബിദൂനി (പൗരത്വമില്ലാത്ത വ്യക്തി) പിടിയിലായതോടെയാണ് ലഹരി മാഫിയയുടെ ചുരുളഴിയുന്നത്.ആദ്യം പിടിയിലായ പ്രതി തനിക്ക് ലഹരി ഇടപാടുകളുമായി ബന്ധമില്ലെന്ന് അവകാശപ്പെട്ടെങ്കിലും ഇയാളുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചതോടെ പോലീസ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി. മദ്യവിതരണവുമായി ബന്ധപ്പെട്ട നിരവധി സന്ദേശങ്ങളാണ് ഇയാളുടെ ഫോണിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണം രണ്ടാമതൊരു വ്യക്തിയിലേക്ക് എത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ, ഒരു വിദേശിയിൽ നിന്ന് മദ്യം വാങ്ങി പ്രാദേശികമായി വിൽപന നടത്തുന്ന രീതി ഇയാൾ സമ്മതിച്ചു. തുടർന്ന് ലഹരി മാഫിയയുടെ പ്രധാന കണ്ണിയിലെത്താൻ പോലീസ് തന്ത്രപരമായ നീക്കം നടത്തി. രണ്ടാമത്തെ പ്രതിയെക്കൊണ്ട് മദ്യം ആവശ്യപ്പെട്ട് വിദേശി വിതരണക്കാരനെ വിളിപ്പിച്ചു. ഇതനുസരിച്ച് ജാബ്രിയ ഏരിയയിലെ ഒരു ആശുപത്രിക്ക് സമീപം മദ്യം എത്തിക്കാമെന്ന് വിദേശി ഏൽക്കുകയായിരുന്നു. സിവിൽ ഡ്രസ്സിൽ കാത്തുനിന്ന പോലീസ് സംഘത്തിന് മുന്നിലേക്ക് നാല് കുപ്പി മദ്യവുമായി എത്തിയ വിദേശി കൃത്യമായി വലയിലായി. ഇയാളുടെ കൈവശം കൂടുതൽ മദ്യക്കുപ്പികളും ഉണ്ടായിരുന്നു. പിടിയിലായ ഏഷ്യൻ വംശജൻ ആർട്ടിക്കിൾ 24 വിസയിലുള്ള വ്യക്തിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇയാളെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഈ ലഹരി ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് കുവൈറ്റ് സുരക്ഷാ സേന.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!