കുവൈത്ത്സിറ്റി: കുവൈറ്റിലെ സ്വദേശികളെയും പ്രവാസികളെയും ലക്ഷ്യമിട്ട് ട്രാഫിക് പിഴയുടെ പേരിൽ വ്യാപകമായ പണമിടപാട് തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വ്യാജമായ ടെക്സ്റ്റ് മെസേജുകൾ അയച്ചാണ് തട്ടിപ്പ് സംഘങ്ങൾ ജനങ്ങളെ വലയിലാക്കുന്നത്. ട്രാഫിക് നിയമലംഘനത്തിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് മെസേജുകൾ വരുന്നത്. 20 ദിനാർ പിഴ ഉടൻ അടച്ചില്ലെങ്കിൽ അത് 200 ദിനാറായി വർദ്ധിക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.പണമടയ്ക്കാനായി സന്ദേശത്തിനൊപ്പം ഒരു ലിങ്കും നൽകിയിട്ടുണ്ടാകും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അത് ബാങ്ക് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്താൻ രൂപകൽപ്പന ചെയ്ത വ്യാജ വെബ്സൈറ്റിലേക്കാണ് എത്തുന്നത്. ആഭ്യന്തര മന്ത്രാലയം ട്രാഫിക് പിഴകളെക്കുറിച്ച് അത്തരം സന്ദേശങ്ങൾ അയക്കാറില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. പിഴകളെക്കുറിച്ച് അറിയാനും പണമടയ്ക്കാനും സർക്കാർ ആപ്പായ ‘സഹൽ’ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ഇത്തരം തട്ടിപ്പ് സംഘങ്ങൾ മിക്കവാറും കുവൈറ്റിന് പുറത്തുനിന്നാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് പ്രത്യേക നിർദേശവുമുണ്ട്.
ട്രാഫിക് പിഴയുടെ പേരിൽ കുവൈറ്റിൽ വൻ തട്ടിപ്പ്; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



