മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് (MAK) ന്റെ നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സരാഘോഷ പരിപാടി വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള അംഗങ്ങളുടെയും കുടുംബങ്ങളുടെയും സാന്നിധ്യം പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി. അകാലത്തിൽ ജീവൻ പൊലിഞ്ഞുപോയ പ്രിയപ്പെട്ട അംഗം മനാഫ് പുളിക്കപ്പറമ്പിൽ ന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മൗനപ്രാർഥനയോടെയാണ് പരിപാടിക്ക് തുടക്കമായത്. സ്നേഹവും സൗഹൃദവും പങ്കുവെക്കുന്ന ക്രിസ്മസ് സന്ദേശത്തോടെയും പ്രതീക്ഷകളോടെ പുതുവത്സരത്തെ സ്വാഗതം ചെയ്യുന്ന ആശംസകളോടെയുമാണ് പരിപാടികൾ അരങ്ങേറിയത്. പ്രസിഡന്റ് അഡ്വ: മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങ് മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ശ്രീ: വി. പി . മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. Rev. Fr. നോവിൻ ജോയൽ ക്രിസ്മസ് സന്ദേശം നൽകി. Dr. അബ്ദുള്ള ഹംസ ( ചെയർമാൻ , ദഹലിയ ഗ്രൂപ്പ്) മുഖ്യരക്ഷാധികാരി ഷറഫുദ്ദീൻ കണ്ണേത്ത്, രക്ഷാധികാരി വാസുദേവൻ മമ്പാട്,പ്രജിത് മേനോൻ (ട്രഷറർ)സ്റ്റെഫി സുധീപ് ( വൈസ് ചെയർപേഴ്സൺ , ലേഡീസ് വിങ്ങ്) അഡ്വ: ജസീന ബഷീർ ( ലീഗൽ അഡ്വൈസർ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും മനോഹരമായ കലാപരിപാടികൾ ചടങ്ങിനെ കൂടുതൽ ആകർഷകവും ആവേശകരവും ആക്കി. പ്രോഗ്രാം ജോയിന്റ് കൺവീനർ നജീബ് പൊന്നാനി, സംഘടന ഭാരവാഹികളായ ബിജു ഭാസ്കർ, മാർട്ടിൻ ജോസഫ് ,റാഫി അലിക്കൽ ,അഫ്സൽ ഖാൻ ,ഷൈല മാർട്ടിൻ , മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ലേഡീസ് അംഗങ്ങളും ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ മുജീബ് കെ ടി നന്ദി രേഖപ്പെടുത്തി.
സ്നേഹവും സൗഹൃദവും പങ്കുവെച്ച് മലപ്പുറം ജില്ലാ അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



