തിരുവനന്തപുരം: കേരള പ്രസ് ക്ലബ് കുവൈത്ത് ഏർപ്പെടുത്തിയ രണ്ടാമത് ‘ഗഫൂർ മൂടാടി പ്രസ് ഫോട്ടോ അവാർഡ്’ വിതരണം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ് കൊച്ചി ബ്യൂറോയിലെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫർ എ. സനേഷ് പുരസ്കാരം ഏറ്റുവാങ്ങി.പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും ജൂറി അംഗവുമായ എൻ. അളഗപ്പൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സത്താർ കുന്നിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി വി ഹിക്മത്ത് അധ്യക്ഷത വഹിച്ചു, മാതൃഭൂമി ന്യൂസ് അവതാരക മാതു സജി, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ എന്നിവർ സന്നിഹിതരായിരുന്നു. 50,001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. ശില്പം എൻ അളഗപ്പനും, സാക്ഷ്യപത്രം മാതുസജിയും കാഷ് അവാർഡ് പി ആർ പ്രവീണും കൈമാറി. ലോക കേരള സഭ അംഗങ്ങളായ ജെ സജി, മണിക്കുട്ടൻ എടക്കാട്ട്, ഷെരീഫ് കൊളവയൽ എന്നിവർ ആശംസകൾ നേർന്നു. ലോക കേരള സഭ അംഗങ്ങളായ വിനോദ് വലുപ്പറമ്പിൽ, കവിത അനൂപ് , അനൂപ് മങ്ങാട്ട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
ഗഫൂർ മൂടാടി പ്രസ് ഫോട്ടോ അവാർഡ് എ. സനേഷിന് സമ്മാനിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



