കുവൈത്ത് സിറ്റി: കുവൈത്തിലെ മൊബൈൽ ഫുഡ് ട്രക്ക് മേഖലയെ കൂടുതൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജിൽ പുതിയ സൈറ്റുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിയമങ്ങൾ പാലിക്കാത്തതും പ്രവർത്തനരഹിതവുമായ 1,100-ലധികം മൊബൈൽ ഫുഡ് ട്രക്ക് ലൈസൻസുകൾ മന്ത്രാലയം റദ്ദാക്കി. അർഹരായ സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ നൽകാനും വിപണിയിലെ ആരോഗ്യകരമായ മത്സരം ഉറപ്പാക്കാനുമാണ് ഈ കർശന നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.മുനിസിപ്പൽ കാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ മിഷാരി, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ മുഹമ്മദ് അൽ മഷാൻ എന്നിവരും പരിശോധനയിൽ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ലഹരിക്കടത്ത് തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.2026 ജനുവരി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് പുതിയ സ്ഥലങ്ങൾ ഫുഡ് ട്രക്കുകൾക്കായി അനുവദിച്ചു. കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തതും നിബന്ധനകൾ പാലിക്കാത്തതുമായ 1,100-ഓളം ലൈസൻസുകൾ റദ്ദാക്കി. ഇതിൽ കഴിഞ്ഞ മാസം റദ്ദാക്കിയ 589 ലൈസൻസുകളും ഉൾപ്പെടും.
കുവൈത്തിൽ ഫുഡ് ട്രക്ക് മേഖലയിൽ വൻ അഴിച്ചുപണി; 1,100 ലൈസൻസുകൾ റദ്ദാക്കി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



