കുവൈത്ത് സിറ്റി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുവൈത്തിൽ അനുഭവപ്പെട്ട കഠിനമായ തണുപ്പിന് നേരിയ കുറവുണ്ടാകുമെന്ന് ഈസ റമദാൻ അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ താപനില ക്രമേണ ഉയരും. ശനിയാഴ്ച വരെ താരതമ്യേന സുഖകരമായ കാലാവസ്ഥ തുടരാനാണ് സാധ്യത. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കാറ്റിന്റെ ദിശ മാറുകയും തെക്കുകിഴക്കൻ ദിശയിൽ നിന്ന് ശക്തമായ കാറ്റ് വീശാൻ തുടങ്ങുകയും ചെയ്യും. ഇത് ചില പ്രദേശങ്ങളിൽ മണൽക്കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും കാരണമായേക്കാം.ഞായറാഴ്ചയോടെ താപനില വീണ്ടും താഴാൻ തുടങ്ങും. അടുത്ത ആഴ്ചയിലുടനീളം ആകാശത്ത് മേഘാവൃതമായ അവസ്ഥ തുടരാനാണ് സാധ്യത. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കൃത്യമായ ഇടവേളകളിൽ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണം.
കുവൈത്തിൽ ശൈത്യത്തിന് ആശ്വാസം; ബുധൻ, വ്യാഴം ദിവസങ്ങളിൽ താപനില ഉയരും
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



