കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്തെ വാണിജ്യ-ഉപഭോക്തൃ വിപണികളിൽ കർശനമായ നിരീക്ഷണവും പരിശോധനയും ആരംഭിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും അമിതവില ഈടാക്കുന്നത് തടയുന്നതിനുമായാണ് മന്ത്രാലയം വിപുലമായ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കോഓപ്പറേറ്റീവ് സൊസൈറ്റികൾ (ജംഇയ്യകൾ), സെൻട്രൽ മാർക്കറ്റുകൾ, ഈന്തപ്പഴം, ഇറച്ചി, കോഴിയിറച്ചി, മാവ്, ചായപ്പൊടി, കാപ്പി, ഏലയ്ക്ക തുടങ്ങിയവ വിൽക്കുന്ന പ്രത്യേക കടകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. റമദാൻ അടുക്കുന്നതോടെ ഈ സാധനങ്ങൾക്ക് ആവശ്യം വർദ്ധിക്കുന്നത് കണക്കിലെടുത്താണിത്.അംഗീകൃത വിലകളും ചട്ടങ്ങളും വ്യാപാരികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് കൊമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു. വിപണിയിൽ കൃത്രിമ തടസ്സങ്ങൾ സൃഷ്ടിക്കുന്നവർക്കും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.എല്ലാ മാർക്കറ്റ് മാനേജർമാർക്കും കടയുടമകൾക്കും മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പാലിക്കണമെന്ന് കാണിച്ച് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ ലഭ്യമാണെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. നിയമലംഘനം നടത്തുന്നവർക്കെതിരെ ഉടനടി നിയമനടപടികൾ സ്വീകരിക്കുമെന്നും ഉപഭോക്തൃ സംരക്ഷണം മുൻനിർത്തി മന്ത്രാലയം സദാ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
റമദാൻ മുന്നൊരുക്കം; കുവൈറ്റിൽ വിപണികളിൽ കർശന പരിശോധനയുമായി വാണിജ്യ മന്ത്രാലയം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



