HomeCommunityപ്രവാസലോകത്ത് പൊന്നാനിയുടെ സാംസ്‌കാരിക പെരുമ; ‘പൊന്നാനി സംഗമോത്സവം 2026’ സമാപിച്ചു

പ്രവാസലോകത്ത് പൊന്നാനിയുടെ സാംസ്‌കാരിക പെരുമ; ‘പൊന്നാനി സംഗമോത്സവം 2026’ സമാപിച്ചു

Google search engine

കുവൈറ്റ് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) കുവൈറ്റ് ഘടകം സംഘടിപ്പിച്ച ‘പൊന്നാനി സംഗമോത്സവം 2026’ പ്രവാസി മലയാളികളുടെ വൻ പങ്കാളിത്തത്തോടെ സമാപിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കുവൈറ്റിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും നിരവധി പൊന്നാനി സ്വദേശികളും ഒത്തുചേർന്നു.പി.സി.ഡബ്ല്യു.എഫ് പ്രസിഡന്റ് അഷ്‌റഫ് പിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അഡ്വൈസറി ബോർഡ് ചെയർമാൻ അഷ്‌റഫ് യു. ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായിരുന്നു. ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ ജനറൽ മാനേജർ അസീം സെയ്ത് വിശിഷ്ടാതിഥിയായി പങ്കെടുത്തു. പ്രോഗ്രാം കൺവീനർ കെ.കെ. ഷെരീഫ് സ്വാഗതവും ജനറൽ സെക്രട്ടറി മുസ്തഫ മുന്ന നന്ദിയും പറഞ്ഞു.വനിതാ ഘടകം പ്രസിഡന്റ് റുക്കിയ ബീവി, ട്രഷറർ അനൂപ് ഭാസ്കർ, വൈ:പ്രസിഡന്റ് മുഹമ്മദ് ഷാജി, വനിത ഘടകം സെക്രട്ടറി സ്വർഗ്ഗ സുനിൽ, വനിത ഘടകം ട്രഷറർ ഫെമിന ഷറഫുദ്ദീൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൽ പി.സി.ഡബ്ല്യു.എഫ് ഫുട്ബോൾ ടീമിന്റെ ജേഴ്സി പ്രകാശനം ഇർഷാദ് ഉമർ, നവാസ് ആർ.വി, മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സംഗമത്തിന്റെ പ്രായോജകർക്കുള്ള ഉപഹാര സമർപ്പണവും കലാപരിപാടികളിൽ പങ്കെടുത്തവർക്കും വളണ്ടിയർ ടീമിനുമുള്ള മെഡൽ വിതരണവും ചടങ്ങിൽ നടന്നു.തുടർന്ന് നടന്ന കലാപരിപാടികളിൽ മല്ലിക ലക്ഷ്മി, ശ്രേയ സുനിൽ, അർജുൻ സുനിൽ, ഇൽഹാം, ലിസബേൽ എന്നിവരുടെ നൃത്തങ്ങളും ഫൈഹ, ഐസ, വൈഡൂര്യ, ജാലിബ, ഷെസ, നാജിയ, അഫ്‍ഷീൻ, സിദ്റ, ഇശൽ എന്നിവർ അവതരിപ്പിച്ച ഒപ്പനയും സിനിമാറ്റിക് ഡാൻസും അരങ്ങേറി. പരിപാടിയുടെ പ്രധാന ആകർഷണമായി താജുദ്ദീൻ വടകരയും ഇവന്റ് ഫാക്ടറി മ്യൂസിക് ബാൻഡും നയിച്ച സംഗീതനിശയും നടന്നു. മർലിൻ ചടങ്ങിൽ അവതാരകയായിരുന്നു.ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, അൽ അൻസാരി എക്സ്ചേഞ്ച്, യു.ജെ എക്സ്ചേഞ്ച്, മാരിയോട്ട് യുണൈറ്റഡ് എന്നിവരായിരുന്നു മുഖ്യ പ്രായോജകർ. ജറീഷ്, ഹാഷിം, നാസർ കെ, സിദ്ധീഖ് ആർ.വി, സുമേഷ് എം.വി, യുസഫ് കെ.വി, പ്രശാന്ത് കവളങ്ങാട് എന്നിവരും റഹീം പി.വിയുടെ നേതൃത്വത്തിലുള്ള വളണ്ടിയർ ടീമും പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!