HomeCommunityവോയ്സ് കുവൈത്ത് സിറ്റി യൂനിറ്റിന് പുതിയ ഭാരവാഹികൾ

വോയ്സ് കുവൈത്ത് സിറ്റി യൂനിറ്റിന് പുതിയ ഭാരവാഹികൾ

spot_img

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) സിറ്റി യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,കേന്ദ്ര കമ്മിറ്റി ട്രഷറർ നിതിൻ.ജി.മോഹൻ,കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ, കേന്ദ്ര കമ്മിറ്റി അംഗം പ്രമോദ് കക്കോത്ത്,അബ്ബാസിയ യൂനിറ്റ് സെക്രട്ടറി എൻ.വി.രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ.കെ സ്വാഗതവും സിറ്റി യൂനിറ്റ് കൺവീനർ ഷിൻജിത്ത്.സി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ:ഷിൻജിത്ത്.സി ( കൺവീനർ ),സതീഷ് കുമാർ. സി.ടി ( സെക്രട്ടറി ),ഷിമിൽ.എൻ ( ട്രഷറർ ),പ്രബീഷ്.എ.കെ ( ജോയിന്റ് കൺവീനർ ),ജിജേഷ്.എൻ.ബി ( ജോയിന്റ് സെക്രട്ടറി ),അനിൽ വാഴയിൽ ( ജോയിന്റ് ട്രഷറർ ),ദിലീഷ് കുമാർ.പി.കെ,ശശി വാഴയിൽ, സുജിത്ത്.കെ.പി,വിനോദ് വാഴയിൽ, ഷിജിൽ.എൻ,ഷനിൽ.വി.കെ,സുനിൽ വാഴയിൽ എന്നിവർ ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ )

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!