HomeARTICLESപഴയ മോഡൽ ജീപ്പുകൾക്ക് ആവശ്യക്കാർ ഏറി: കേരളത്തിലേക്ക് ജീപ്പുകൾ വ്യാപകമായി എത്തിക്കുന്നു

പഴയ മോഡൽ ജീപ്പുകൾക്ക് ആവശ്യക്കാർ ഏറി: കേരളത്തിലേക്ക് ജീപ്പുകൾ വ്യാപകമായി എത്തിക്കുന്നു

spot_img

ഒരിടവേളയ്ക്കുശേഷം പഴയ മോഡൽ ജീപ്പുകൾക്ക് ആവശ്യക്കാർ ഏറിയതോടെ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ജീപ്പുകൾ വ്യാപകമായി എത്തിക്കുന്നു. തമിഴ്നാടുമുതൽ രാജസ്ഥാനിൽനിന്നുവരെ ജീപ്പുകൾ എത്തുന്നുണ്ട്. മൂന്നര ലക്ഷം മുതൽ 10 ലക്ഷം രൂപവരെയാണ് വില.

ഇടുക്കി, വയനാട് ജില്ലകളിലാണ് മുൻപ് ജീപ്പിന് ആവശ്യക്കാരുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ എല്ലാ ജില്ലകളിലും ആവശ്യക്കാരുണ്ട്. ജീപ്പ് വാങ്ങുന്നവരിൽ ഭൂരിഭാഗത്തിനും മറ്റ് ആധുനികവാഹനങ്ങൾ സ്വന്തമായുണ്ട്. പരുക്കൻ വാഹനത്തിൽ വ്യത്യസ്തമായ ഡ്രൈവിങ് ആസ്വദിക്കാനാണ് പലരും ജീപ്പ് വാങ്ങുന്നതെന്നും, വാങ്ങുന്നവർക്ക് വില പ്രശ്‌നമല്ലെന്നുമാണ് വ്യാപാരികളുടെ അഭിപ്രായം.ഹൈറേഞ്ച് മേഖലകളിലെ ‘ചെകുത്താൻ വഴി’കളിൽ ലോഡുമായി പോകാനും ജീപ്പ് ഉപയോഗിക്കുന്നു. ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചതോടെ, സ്ലീപ്പ് ജീപ്പുകളായി ഉപയോഗിക്കാനും വാങ്ങുന്നവരുണ്ട്. ഏലം തോട്ടങ്ങളിലേക്ക് തൊഴിലാളികളെയും ആവശ്യവസ്തുക്കളും എത്തിക്കാനും പഴയ മോഡൽ ജീപ്പ് ഉപയോഗിക്കുന്നു.

സെൻസറുകളുംമറ്റും ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണികുറവാണെന്നതും പഴയ മോഡൽ ജീപ്പുകളുടെ ആവശ്യകത ഉയരാൻ കാരണമായി. 2010-ലാണ് മഹീന്ദ്ര കമ്പനി പഴയ മോഡൽ ജീപ്പിന്റെ നിർമാണം നിർത്തിയത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!