HomeINDIAതിരുവനന്തപുരത്ത് ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് രണ്ട് കിലോ സ്വർണം കവർന്നതായി പരാതി

തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് രണ്ട് കിലോ സ്വർണം കവർന്നതായി പരാതി

spot_img

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് രണ്ട് കിലോ സ്വർണം കവർന്നതായി പരാതി. ചാലയിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൻ്റെ പക്കൽ നിന്നാണ് സ്വർണം കവർന്നത്. രാത്രി ജ്വല്ലറി അടച്ചശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം സ്വർണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വ്യാഴാഴ്ച രാത്രി ചാല മരക്കട റോഡിൽ വെച്ചാണ് രണ്ടംഗ സംഘം സ്വർണം കവർന്നത്. ജ്വല്ലറി അടച്ചശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം, ഉടമയുടെ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. പഴയ സ്വർണം വാങ്ങി ശുദ്ധീകരിച്ച് വിൽക്കുന്ന കടയുടെ ഉടമയാണ് കവർച്ചയ്ക്ക് ഇരയായ നന്ദകുമാർ. മഹാരാഷ്ട്ര സ്വദേശിയാണ് ഇയാൾ. കവർച്ചയ്ക്ക് പിന്നാലെ പ്രദേശത്ത് ഉണ്ടായിരുന്ന പൊലീസ് നൈറ്റ് പട്രോൾ സംഘത്തോടാണ് നന്ദകുമാർ മോഷണ വിവരം പറഞ്ഞത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!