HomeINDIA10-ാംക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ കയറി കട്ടിങ് മെഷീൻകൊണ്ട് കൊല്ലാൻ ശ്രമം; 21-കാരൻ അറസ്റ്റിൽ

10-ാംക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ കയറി കട്ടിങ് മെഷീൻകൊണ്ട് കൊല്ലാൻ ശ്രമം; 21-കാരൻ അറസ്റ്റിൽ

spot_img

അമരാവതി: ആന്ധ്രപ്രദേശിൽ സ്കൂൾ വിദ്യാർഥിനിയെ ക്ലാസ് മുറിയിൽകയറി കട്ടിങ് മെഷീൻ കൊണ്ട് ആക്രമിച്ച് യുവാവ്. അനന്ത്പുർ ജില്ലയിലെ രപ്ടഡു ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് ഹേമന്ത് എന്ന 21-കാരൻ ക്ലാസ്മുറിയിൽ കയറി പവർ ചെയിൻ സോ ഉപയോഗിച്ച് ആക്രമിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റിട്ടുണ്ട്.

ഹേമന്ത് ഉന്നമിട്ട പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനും ശരീരത്തിന്റെ പിൻഭാഗത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ക്ലാസ് മുറിയിൽ അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് യന്ത്രം പിടിപ്പിച്ച അറക്കവാളുമായെത്തി ആക്രമണം നടത്തിയത്. പിന്നാലെ ഇയാൾ സ്‌കൂളിൽനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. പിന്നീട്, ധർമവരം റെയിൽവേ സ്‌റ്റേഷനിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!