HomeGULFകുവൈത്ത് ഭക്ഷ്യ അതോറിറ്റിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്.

കുവൈത്ത് ഭക്ഷ്യ അതോറിറ്റിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്.

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ (PAFN) പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകളും ഗ്രൂപ്പുകളും പ്രവർത്തിക്കുന്നതായി മുന്നറിയിപ്പ്. അതോറിറ്റിയുടെ ഔദ്യോഗിക പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.അതോറിറ്റിക്ക് വാട്‌സ്ആപ്പിൽ ഔദ്യോഗിക അക്കൗണ്ടുകളോ ഗ്രൂപ്പുകളോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക വെബ്‌സൈറ്റും അംഗീകൃത സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാത്രമാണ് വിവരങ്ങൾ കൈമാറുന്നതിനുള്ള അതോറിറ്റിയുടെ അംഗീകൃത സംവിധാനങ്ങൾ.

ഭക്ഷ്യ അതോറിറ്റിയുടെ പേരിൽ വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന സന്ദേശങ്ങളോടും വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെടുന്ന വ്യക്തികളോടും ജാഗ്രത പാലിക്കണം. അതോറിറ്റിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തരുതെന്നും അനൗദ്യോഗിക അക്കൗണ്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾക്കും ആവശ്യങ്ങൾക്കും മറുപടി നൽകരുതെന്നും അധികൃതർ നിർദേശിച്ചു.

സർക്കാർ സ്ഥാപനത്തിന്റെ പേരും ഔദ്യോഗിക തിരിച്ചറിയലും ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാനും തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരാകാനും അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അംഗീകൃത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും മാത്രമേ വിവരങ്ങൾ സ്വീകരിക്കാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!