HomeARTICLESചിക്കനെയും മുട്ടയെയും പിന്തള്ളി പ്രോട്ടീനിൽ മുന്നിൽ ഒരു ചീസ്!

ചിക്കനെയും മുട്ടയെയും പിന്തള്ളി പ്രോട്ടീനിൽ മുന്നിൽ ഒരു ചീസ്!

spot_img

ശരീരത്തിന്റെ വളര്‍ച്ചയ്ക്കും പേശികളുടെ ആരോഗ്യത്തിനും കോശങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പ്രോട്ടീന്‍ ആവശ്യമാണ്. ജിമ്മില്‍ വ്യായാമം ചെയ്യുന്നവരും ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരും ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സാധാരണയായി ചിക്കന്‍, മുട്ട, മത്സ്യം, പയര്‍വര്‍ഗങ്ങള്‍ എന്നിവയാണ് പ്രോട്ടീന്റെ പ്രധാന ഉറവിടങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ ഈ പട്ടികയിലേക്ക് ചേര്‍ക്കാവുന്ന മറ്റൊരു ഭക്ഷണമാണ് പാര്‍മെസാന്‍ ചീസ്.

എന്താണ് പാര്‍മെസാന്‍ ചീസ്?

പശുവിന്‍ പാലില്‍നിന്ന് നിര്‍മിക്കുന്ന ഒരു കട്ടിയുള്ള ചീസാണ് പാര്‍മെസാന്‍. പ്രത്യേക രീതിയില്‍ തയ്യാറാക്കി ദീര്‍ഘകാലം പാകപ്പെടുത്തിയെടുക്കുന്ന ഈ ചീസിന് വ്യത്യസ്തമായ രുചിയും മണവുമുണ്ട്. സാധാരണയായി പാസ്ത, സാലഡ്, സൂപ്പ് തുടങ്ങിയ വിഭവങ്ങളുടെ മുകളില്‍ ചുരണ്ടിയിട്ടാണ് ഇത് ഉപയോഗിക്കുന്നത്. പാലിലെ പോഷകങ്ങള്‍ സാന്ദ്രീകരിക്കപ്പെടുന്നതിനാല്‍ പാര്‍മെസാന്‍ ചീസില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.

ഭക്ഷണ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്ന ‘ടേസ്റ്റ് അറ്റ്ലസി’ന്റെ കണക്കുകള്‍ പ്രകാരം, 100 ഗ്രാം പാര്‍മെസാന്‍ ചീസില്‍ ഏകദേശം 36 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു ചില ഭക്ഷണങ്ങളിലെ പ്രോട്ടീന്‍ അളവ് വ്യത്യസ്തമാണ്. ചില പ്രോട്ടീന്‍ വിഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പര്‍മേസിയന്‍ ചീസില്‍ എത്ര പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്ന് നോക്കാം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!