HomeGULFപ്രഭാതഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്തി; കുവൈത്ത് പൗരന് ജീവപര്യന്തം തടവ്

പ്രഭാതഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്തി; കുവൈത്ത് പൗരന് ജീവപര്യന്തം തടവ്

spot_img

കുവൈത്ത് സിറ്റി: കുടുംബത്തിലെ പ്രഭാതഭക്ഷണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് പൗരന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.43 വയസ്സുകാരനായ സ്വദേശിക്കാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. അറബി ഭാഷയിലുള്ള അൽ അൻബയുടെ റിപ്പോർട്ട് പ്രകാരം പ്രഭാതഭക്ഷണമല്ല, റമദാനിലെ ഇഫ്താർ വിരുന്നുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമായത്.

അൽ ഖുറൈൻ മേഖലയിലെ കുടുംബവീട്ടിൽ കഴിഞ്ഞ റമദാൻ മാസത്തിലാണ് സംഭവം നടന്നത്. ഭർത്താവിന്റെ കുടുംബത്തോടൊപ്പം നോമ്പുതുറയിൽ പങ്കെടുക്കാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യം നടത്തിയ ശേഷം പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു.ആസൂത്രിത കൊലപാതകത്തിനാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.

കൊല്ലപ്പെട്ട യുവതി നേരത്തെയും ഭർത്താവിൽനിന്ന് നിരന്തരം ശാരീരിക പീഡനങ്ങൾ നേരിട്ടിരുന്നതായി കുടുംബത്തിന്റെ അഭിഭാഷകൻ നവാഫ് അൽ വുഹൈബ് കോടതിയിൽ വ്യക്തമാക്കി. പീഡനങ്ങൾ തെളിയിക്കുന്ന രേഖകളും മെഡിക്കൽ റിപ്പോർട്ടുകളും കോടതിയിൽ ഹാജരാക്കി. യുവതി ജീവിച്ചിരിക്കുമ്പോൾ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ രേഖകൾ മരണശേഷമാണ് കണ്ടെത്തിയത്.

അതേസമയം, കുടുംബത്തിന്റെ നഷ്ടപരിഹാര ഹർജി പരിഗണിക്കുന്നതിനായി കേസ് ബന്ധപ്പെട്ട സിവിൽ കോടതിയിലേക്ക് കൈമാറി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!