കുവൈറ്റ് സിറ്റി: വിൽപ്പനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന വൻ ലഹരിമരുന്ന് ശേഖരവുമായി രണ്ട് വ്യത്യസ്ത കേസുകളിലായി നാല് പ്രവാസികളെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ഒരു പാകിസ്ഥാൻ പൗരനും മൂന്ന് ബംഗ്ലാദേശ് പൗരന്മാരുമാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രണ്ട് കേസുകളിലായി പിടിച്ചെടുത്ത വസ്തുക്കൾ താഴെ പറയുന്നവയാണ്:
മെത്താംഫെറ്റാമൈൻ : 1.65 കിലോഗ്രാം ഹെറോയിൻ: ഒരു കിലോഗ്രാം
സിന്തറ്റിക് കന്നാബിനോയിഡുകൾ: 600 ഷീറ്റുകൾ കഞ്ചാവ്: 100 ഗ്രാം
കൃത്യതയുള്ള ത്രാസുകൾ: മൂന്നെണ്ണംരാജ്യത്ത് ലഹരിക്കടത്ത് തടയുന്നതിനും മയക്കുമരുന്നുകളുടെ വ്യാപനം ഇല്ലാതാക്കുന്നതിനുമായി നടത്തിവരുന്ന തുടർച്ചയായ സുരക്ഷാ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും മറ്റ് സാമഗ്രികളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.



