കുവൈത്ത്സിറ്റി:കുവൈത്തിലെ ഗായകർക്കായി സംഗീതമത്സരവുമായി പ്രവാസി വെൽഫെയർ കുവൈത്ത്.പ്രവാസി വെൽഫെയർ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ കുവൈത്തിലെ മലയാളി ഗായകർക്കായി ‘സ്വരരാഗം എന്ന പേരിൽ മലയാള ഗാനമത്സരം സംഘടിപ്പിക്കുന്നു.
സംഗീതപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കാമെന്നും. മൂന്ന് മിനിറ്റിനുള്ളിൽ മലയാള സിനിമാഗാനത്തിന്റെ പല്ലവിയും അനുപല്ലവിയും ഉൾപ്പെടുത്തി എഡിറ്റ് ചെയ്യാത്ത വീഡിയോ അയച്ചാണ് മത്സരത്തിൽ പങ്കെടുക്കേണ്ടതെന്നും ഭാരവാഹികൾ അറിയിച്ചു.
സീനിയർ ബോയ്സ്, സീനിയർ ഗേൾസ് (2007–2010), സ്ത്രീകൾ, പുരുഷന്മാർ (2006 വരെ) എന്നീ വിഭാഗങ്ങളിലാണ് മത്സരം.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, സിവിൽ ഐഡി നമ്പർ, മത്സരവിഭാഗം എന്നിവ സഹിതം വീഡിയോ വാട്സ്ആപ്പ് വഴി അയക്കണം.
രജിസ്ട്രേഷൻ അവസാന തീയതി: 26 നവംബർ 2026, രാത്രി 12 മണി വരെ.
തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ഫൈനൽ റൗണ്ട് ഡിസംബർ 4, 2026-ന് നേരിട്ട് (ഓഫ്‌ലൈൻ) നടത്തും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനു: +965 94909362 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കുവൈത്തിലെ പ്രവാസി മലയാളികളുടെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കുന്ന ഈ സംഗീതമത്സരത്തിലേക്ക് എല്ലാ സംഗീതപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.



