HomeCommunityഗുണമേന്മ പ്രകടനക്ഷമതയുടെ കരുത്താകണം; World Quality Day ആഘോഷിച്ച് പി.പി.എഫ് കുവൈറ്റ്

ഗുണമേന്മ പ്രകടനക്ഷമതയുടെ കരുത്താകണം; World Quality Day ആഘോഷിച്ച് പി.പി.എഫ് കുവൈറ്റ്

spot_img

കുവൈത്ത്സിറ്റി: ലോക Quality ദിനത്തോടനുബന്ധിച്ച് പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പി.പി.എഫ്) കുവൈത്തിന്റെ ആഭിമുഖ്യത്തിൽ World Quality Day സംഘടിപ്പിച്ചു. നവംബർ 12-ന് ഫഹാഹീലിലെ സൂഖ് സബാഹിലുള്ള കൊഹിനൂർ ഓഡിറ്റോറിയത്തിൽ “ഗുണമേന്മ: പ്രകടനക്ഷമതയുടെ കരുത്ത്” (Quality: Powering Performance) എന്ന പ്രമേയത്തിലായിരുന്നു പരിപാടി. എൻജിനീയറിങ്, മാനേജ്‌മെന്റ്, ബിസിനസ്, ക്വാളിറ്റി അഷ്വറൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകൾ പങ്കെടുത്തു.പി.പി.എഫ് കുവൈറ്റ് പ്രസിഡന്റ് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിപിൻ പുനത്തിൽ, ജോയിന്റ് സെക്രട്ടറി കിരൺ ബാബു, പ്രോഗ്രാം കൺവീനർ മൃദുൽ കരാട്ട് എന്നിവർ സന്നിഹിതരായിരുന്നു. സ്ഥാപനങ്ങളുടെ എല്ലാ പ്രവർത്തന മേഖലകളിലും ഗുണമേന്മയുടെ സംസ്കാരം വളർത്തിയെടുക്കേണ്ടതിന്റെയും അത് പ്രവർത്തന മികവിലും ബിസിനസ് നേട്ടങ്ങളിലും പ്രതിഫലിക്കേണ്ടതിന്റെയും പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ അനിൽ കുമാർ ചൂണ്ടിക്കാട്ടി.സ്വാഗതപ്രസംഗത്തിൽ ബിപിൻ പുനത്തിൽ, ഗുണമേന്മ എന്നത് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടിക്രമമായി മാത്രം അതിനെ കാണരുതെന്നും അഭിപ്രായപ്പെട്ടു. ഓരോ വ്യക്തിയും സ്ഥാപനവും ഒരുപോലെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ് ഗുണമേന്മയെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി “The Quality” എന്ന പ്രത്യേക പതിപ്പ് മാഗസിൻ പ്രകാശനം ചെയ്തു. ഗുണനിലവാര മേഖലയിലെ വിദഗ്ധരുടെ ലേഖനങ്ങളും അനുഭവങ്ങളും പ്രൊഫഷണൽ നിരീക്ഷണങ്ങളും ഉൾപ്പെടുത്തിയ മാഗസിൻ എഡിറ്റർ ലേഖ മധുവിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ടീമാണ് തയ്യാറാക്കിയത്.“Beyond the Certificate: Is Quality Really Powering Performance?” എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. പി.പി.എഫ് മുൻ പ്രസിഡന്റ് പ്രശാന്ത് വാര്യർ മോഡറേറ്ററായിരുന്നു. TCB Cert. Worldwide എൽ.എൽ.സി മാനേജിങ് ഡയറക്ടർ എം.എസ്. റേ, ഗ്ലോബൽ ടെക്നോളജി കമ്പനി ഡബ്ല്യു.എൽ.എൽ ജനറൽ മാനേജർ (ഓപ്പറേഷൻസ്) കാർത്തിക് രാമദോസ്, മാക്ലിങ്ക് ഇന്റർനാഷണൽ മാനേജ്‌മെന്റ് കൺസൾട്ടന്റ്സ് മാനേജിങ് ഡയറക്ടർ ജിജു മാത്യൂസ് ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഗുണനിലവാര സർട്ടിഫിക്കേഷനുകളും മാനദണ്ഡങ്ങളും യഥാർഥത്തിൽ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത, ഉൽപ്പാദനക്ഷമത, തൊഴിൽ സുരക്ഷ, സുസ്ഥിര വളർച്ച എന്നിവയിൽ എത്രത്തോളം മാറ്റമുണ്ടാക്കുന്നുവെന്ന് ചർച്ച വിലയിരുത്തി. രേഖകളിലും സർട്ടിഫിക്കറ്റുകളിലും ഒതുങ്ങാതെ ഗുണമേന്മാ മാനദണ്ഡങ്ങൾ പ്രായോഗികമായി നടപ്പിലാക്കി അളക്കാവുന്ന നേട്ടങ്ങൾ കൈവരിക്കേണ്ടതിന്റെ ആവശ്യകത പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.എം.എസ്. റേ രചിച്ച “The Soulful Organization”, “Transform Your Life & Business the ISO Way” എന്നീ പുസ്തകങ്ങളും പി.പി.എഫ് മുൻ പ്രസിഡന്റ് പ്രശാന്ത് വാര്യർ രചിച്ച “The Green Protocol” എന്ന പുസ്തകവും ചടങ്ങിൽ പരിചയപ്പെടുത്തി.മൃദുൽ കരാട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു. Quality മാനദണ്ഡങ്ങളെയും പ്രായോഗിക അറിവുകളെയും അടിസ്ഥാനമാക്കിയുള്ള ക്വിസ് പങ്കാളികൾക്ക് വിജ്ഞാനപ്രദമായ അനുഭവമായി. ക്വിസ് മത്സരത്തിൽ ശ്രീ. ശങ്കർ റാം വിജയിയായി.പരിപാടിയുടെ വിജയത്തിന് പിന്തുണ നൽകിയ സ്പെറ്റ്കോ, ടി.സി.ബി സർട്ട് വേൾഡ്‌വൈഡ്, അൽ മഷാൻ ജനറൽ ട്രേഡിങ് എന്നീ സ്പോൺസർമാരെ പി.പി.എഫ് ഭാരവാഹികൾ അനുസ്മരിച്ചു.റമീന റബ്ദീൻ പരിപാടി നിയന്ത്രിച്ചു. മൃദുൽ കരാട്ട് നന്ദി രേഖപ്പെടുത്തി.

തുടർന്ന് സൗഹൃദസംഗമവും അത്താഴവിരുന്നും നടന്നു.എൻജിനീയറിങ്, മെഡിസിൻ, നിയമം, ധനകാര്യം, മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിലെ പ്രൊഫഷണലുകളെ ഒരുമിപ്പിക്കുന്ന മതനിരപേക്ഷ കൂട്ടായ്മയാണ് പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പി.പി.എഫ്) കുവൈത്ത്. പ്രൊഫഷണൽ അറിവും സാമൂഹിക പ്രതിബദ്ധതയും ഉൾക്കൊണ്ട് സമഗ്രമായ സാമൂഹിക വികസനത്തിന് സംഭാവന നൽകുകയാണ് സംഘടനയുടെ ലക്ഷ്യം. 2014 മുതൽ ലോക ഗുണനിലവാര ദിനാഘോഷങ്ങളിലൂടെ വിവിധ മേഖലകളിലെ പ്രൊഫഷണലുകളെ ഒരുമിപ്പിക്കുകയും പുരോഗമന സംസ്കാരവും അറിവ് പങ്കുവെക്കലും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!