HomeGULFമഹബൂലയിൽ മയക്കുമരുന്ന് വിൽപ്പന; ഏഷ്യൻ പൗരൻ പിടിയിൽ

മഹബൂലയിൽ മയക്കുമരുന്ന് വിൽപ്പന; ഏഷ്യൻ പൗരൻ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: മഹ്ബൂല മേഖലയിലെ മണൽ പ്രദേശത്ത് വിവിധയിടങ്ങളിലായി ഒളിപ്പിച്ച് വെച്ച് മയക്കുമരുന്ന് വിൽപന നടത്താൻ ശ്രമിച്ച ഏഷ്യൻ പൗരനെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വാങ്ങുന്നവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ഒഴിവാക്കാനായി വ്യത്യസ്ത സ്ഥലങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ച് വിൽപന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്.സുരക്ഷാ ഡയറക്ട്രേറ്റ് അഫയേഴ്‌സ് സെക്ടറിന് കീഴിലുള്ള അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ട്രേറ്റ് നടത്തിയ പതിവ് പട്രോളിംഗിനിടയിലാണ് പ്രതി പിടിയിലായത്.

സംശയാസ്പദമായ സാഹചര്യത്തിൽ മണൽ പ്രദേശത്ത് മയക്കുമരുന്ന് ഒളിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ വളഞ്ഞുപിടിക്കുകയായിരുന്നു.പ്രതിയിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നും മറ്റ് വസ്തുക്കളും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷയെയും പൊതുജനാരോഗ്യത്തെയും ബാധിക്കുന്ന മയക്കുമരുന്ന് കടത്തുകാർക്കെതിരെയുള്ള കർശന പരിശോധനകളും നടപടികളും ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!