HomeGULFകുവൈത്തിൽ സബ്‌സിഡി ഡീസൽ അനധികൃതമായി വിൽപ്പന നടത്തിയ മൂന്ന് ഇന്ത്യക്കാർക്ക് രണ്ട് വർഷം വീതം തടവ്

കുവൈത്തിൽ സബ്‌സിഡി ഡീസൽ അനധികൃതമായി വിൽപ്പന നടത്തിയ മൂന്ന് ഇന്ത്യക്കാർക്ക് രണ്ട് വർഷം വീതം തടവ്

spot_img

കുവൈത്ത്സിറ്റി: കുവൈത്തിൽ സർക്കാർ സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന ഡീസൽ അനധികൃതമായി കൈക്കലാക്കി വിൽപ്പന നടത്തിയ കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് രണ്ട് വർഷം വീതം തടവുശിക്ഷ വിധിച്ചു. അംഘറ പ്രദേശത്ത് നടന്ന അനധികൃത ഡീസൽ വ്യാപാരവുമായി ബന്ധപ്പെട്ട കേസിലാണ് കുവൈത്ത് മിസ്ഡിമീനർ കോടതി ശിക്ഷ വിധിച്ചത്.

ജഡ്ജി ഫൈസൽ സാലിം അൽ ഖുദൈറിന്റെ അധ്യക്ഷതയിലുള്ള കോടതിയാണ് മൂന്ന് പ്രതികൾക്കും തടവുശിക്ഷ വിധിച്ചത്.നിയമലംഘകരെയും വിവിധ കേസുകളിൽ അന്വേഷിക്കുന്നവരെയും കണ്ടെത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് മൂന്ന് ഇന്ത്യക്കാരും പിടിയിലായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സർക്കാർ സബ്‌സിഡിയുള്ള ഡീസൽ ഇവർ അനധികൃതമായി കൈവശപ്പെടുത്തുകയും വിൽപ്പന നടത്തുകയും ചെയ്തതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചത്.

കേസിലെ തെളിവുകളും അന്വേഷണ റിപ്പോർട്ടുകളും പരിശോധിച്ച കോടതി മൂന്ന് പ്രതികൾക്കും രണ്ട് വർഷം വീതം തടവുശിക്ഷ വിധിക്കുകയായിരുന്നു.അതേസമയം, ഇതേ കേസിൽ പ്രതികളായിരുന്ന ഒരു കുവൈത്ത് പൗരനെയും മറ്റൊരു ഇന്ത്യക്കാരനെയും കോടതി കുറ്റവിമുക്തരാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!