HomeGULFഅടുക്കളയിൽ പാചക എണ്ണയ്ക്ക് തീപിടിച്ചാൽ ഇക്കാര്യങ്ങൾ ചെയ്യരുത് ; കർശന മുന്നറിയിപ്പുമായി കുവൈത്ത് അഗ്നിശമന സേന

അടുക്കളയിൽ പാചക എണ്ണയ്ക്ക് തീപിടിച്ചാൽ ഇക്കാര്യങ്ങൾ ചെയ്യരുത് ; കർശന മുന്നറിയിപ്പുമായി കുവൈത്ത് അഗ്നിശമന സേന

spot_img

കുവൈത്ത് സിറ്റി: അടുക്കളയിൽ പാചക എണ്ണയ്ക്ക് തീപിടിക്കുമ്പോൾ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നത് അതീവ അപകടകരമാണെന്ന് കുവൈത്ത് അഗ്നിശമന സേന മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള തെറ്റായ നടപടികൾ തീ കൂടുതൽ വ്യാപിക്കുന്നതിനും ഗുരുതരമായ അപകടങ്ങൾക്കും കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈത്ത് ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബാണ് ഇക്കാര്യം അറിയിച്ചത്. അടുക്കളയിലെ തീപിടിത്തങ്ങളും പാചകവാതക ചോർച്ചയും കൈകാര്യം ചെയ്യുമ്പോൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പാചക എണ്ണയ്ക്ക് തീപിടിക്കുമ്പോൾ അതിലേക്ക് വെള്ളമൊഴിച്ചാൽ കത്തുന്ന എണ്ണ ശക്തിയായി ചിതറുകയും തീ അതിവേഗം പടരുകയും ചെയ്യും. ചെറിയ തീപിടിത്തം പോലും വലിയ ദുരന്തമായി മാറാൻ ഇത് കാരണമാകാം. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ വെള്ളം ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം.

തീപിടിത്തം പ്രാരംഭഘട്ടത്തിലാണെങ്കിൽ സുരക്ഷിതമായ സാഹചര്യത്തിൽ ഫയർ ബ്ലാങ്കറ്റ് ഉപയോഗിച്ചോ അനുയോജ്യമായ അടപ്പ് ഉപയോഗിച്ച് പാത്രം മൂടിയോ തീ അണയ്ക്കാൻ ശ്രമിക്കാം. എന്നാൽ തീ നിയന്ത്രണാതീതമായാൽ സ്വയം അണയ്ക്കാൻ ശ്രമിക്കാതെ ഉടൻ സ്ഥലത്തുനിന്ന് മാറുകയും കുവൈത്തിലെ അടിയന്തര സഹായ നമ്പറായ 112-ൽ ബന്ധപ്പെടുകയും വേണം.

അടുക്കളയിൽ പാചകവാതകം ചോർന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അഗ്നിശമന സേന മുന്നറിയിപ്പ് നൽകി. ഗ്യാസ് ചോർച്ച സംശയിക്കുന്ന സാഹചര്യത്തിൽ വൈദ്യുത സ്വിച്ചുകൾ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ അരുത്. സ്വിച്ചുകൾ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ തീപ്പൊരി പോലും വാതകത്തിന് തീപിടിക്കാൻ കാരണമാകാം.സുരക്ഷിതമായി ചെയ്യാൻ കഴിയുമെങ്കിൽ ഗ്യാസ് റെഗുലേറ്റർ അടയ്ക്കുകയും ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. തുടർന്ന് കെട്ടിടത്തിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. ചോർച്ചയുടെ കാരണം കണ്ടെത്തി പ്രശ്നം പരിഹരിച്ചതായി ഉറപ്പുവരുത്തുന്നതുവരെ കെട്ടിടത്തിലേക്ക് മടങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.

അടുക്കളയിലെ തീപിടിത്തങ്ങളുടെയും ഗ്യാസ് ചോർച്ചയുടെയും ആദ്യ നിമിഷങ്ങളിൽ സ്വീകരിക്കുന്ന ശരിയായ നടപടികൾ ജീവനും സ്വത്തിനും ഉണ്ടാകാവുന്ന അപകടങ്ങൾ ഗണ്യമായി കുറയ്ക്കുമെന്ന് മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി.അപകടസൂചനകൾ അവഗണിക്കരുതെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഉടൻ 112 എന്ന നമ്പറിൽ ബന്ധപ്പെട്ട് സഹായം തേടണമെന്നും കുവൈത്ത് അഗ്നിശമന സേന പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!