കുവൈറ്റ്: തിരുവല്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും കുട്ടികളുടെ സംഘടനയായ ‘മഴവില്ല് തിരുവല്ല’യുടെ ആദ്യ സമ്മേളനവും വിപുലമായ പരിപാടികളോടെ നവംബർ 14-ന് ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയയിൽ സംഘടിപ്പിച്ചു.അസോസിയേഷൻ പ്രസിഡന്റ് റെയ്ജു അരീക്കര അധ്യക്ഷത വഹിച്ച യോഗം അധ്യാപകനായ Dr. തോമസ് പി. മാത്യു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ രക്ഷാധികാരി കെ. എസ്. വർഗീസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ജെയിംസ് വി. കൊട്ടാരം എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ബൈജു ജോസ് സ്വാഗതവും മഴവിൽ തിരുവല്ല കോർഡിനേറ്റർ ടിൻസി ഇടിക്കുള കൃതജ്ഞതയും രേഖപ്പെടുത്തി.
അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ റെജി കോരുത്, ടെനി തോമസ്, സുജൻ ഇടപ്രാൽ, ജിന്റോ ജോയി, ജോജി പോത്തൻ, ദിലീപ് മധു, തോമസ് സാമൂയേൽ, റെജി k തോമസ്, സജി പുന്നൂസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ഷിജു ഓതറ, മഴവില്ല് തീരുവല്ല കോഡിനേറ്റർ ബിനു നടുവിലേക്കുറ്റ് , വൈസ് പ്രസിഡന്റ് അലക്സ് മാത്യു , വനിത വേദി പ്രസിഡന്റ് ലീന റെജി എന്നിവർ പരിപാടികളുടെ ഏകോപനത്തിൽ സജീവമായി പ്രവർത്തിച്ചു.നിരവധി കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്ന സംഗമത്തിൽ കുട്ടികൾക്കായി വിവിധ കലാ-വിനോദ പരിപാടികൾ സംഘടിപ്പിച്ചു. ശ്രീമതി ക്രിസ്റ്റി സാറ ജോസ് പരിപാടികൾ ഏകോപിപ്പിച്ചു.
2026 ലെ കെഎഫ്ഇ റൂട്ട്സിൽ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് ജേതാവായ ശ്രീമതി മിത്തു ചെറിയാനെ ചടങ്ങിൽ ആദരിക്കുകയും മൊമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾക്കായി ശ്രീമതി മിത്തു ചെറിയാൻ പ്രത്യേക കവിതാ ക്ലാസും നയിച്ചു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനും അവരുടെ കലാപരവും സാംസ്കാരികവുമായ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘മഴവില്ല് തിരുവല്ല’യുടെ ആദ്യ സംഗമം കുട്ടികളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.



