HomeGULFസോഷ്യൽ മീഡിയയിലൂടെ തട്ടിപ്പ്; രണ്ട് സിറിയൻ പൗരന്മാർക്ക് പത്ത് വർഷം തടവും 40 ലക്ഷം ദീനാർ...

സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പ്; രണ്ട് സിറിയൻ പൗരന്മാർക്ക് പത്ത് വർഷം തടവും 40 ലക്ഷം ദീനാർ പിഴയും വിധിച്ചു കുവൈറ്റ് കോടതി

spot_img

കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയ വഴി വ്യാജ പരസ്യങ്ങൾ നൽകി പണം തട്ടിയ കേസിൽ രണ്ട് സിറിയൻ പൗരന്മാർക്ക് കനത്ത ശിക്ഷ വിധിച്ച് കുവൈറ്റ് അപ്പീൽ കോടതി (സ്റ്റേറ്റ് സെക്യൂരിറ്റി സർക്യൂട്ട്). മണി ലോണ്ടറിംഗ്, വഞ്ചന, മോഷണം എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് ഇരുവർക്കും 10 വർഷം വീതം തടവും, സംയുക്തമായി 40 ലക്ഷം കുവൈറ്റ് ദീനാർ (KD 4 million) പിഴയും കോടതി വിധിച്ചത്.

സമൂഹമാധ്യമങ്ങളിൽ ആകർഷകമായ ഓഫറുകളും വിലക്കുറവും കാണിച്ച് ഉൽപ്പന്നങ്ങൾ പരസ്യം ചെയ്തായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. ഈ പരസ്യങ്ങളിൽ ആകൃഷ്ടരായി എത്തുന്നവരിൽ നിന്നും ബാങ്ക് വിവരങ്ങൾ ചോർത്തി അക്കൗണ്ടുകളിലെ പണം തട്ടിയെടുക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിയും കുവൈറ്റ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. തുടർന്നുള്ള നിയമനടപടികൾക്ക് ശേഷമാണ് അപ്പീൽ കോടതി ഇരുവർക്കുമുള്ള ശിക്ഷ ശരിവച്ച് ഉത്തരവിട്ടത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!