HomeGULFകുവൈത്തിൽ കെട്ടിടങ്ങളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ബിൽഡിങ് സെക്യൂരിറ്റിയെ നാടുകടത്തും

കുവൈത്തിൽ കെട്ടിടങ്ങളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ബിൽഡിങ് സെക്യൂരിറ്റിയെ നാടുകടത്തും

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ താമസകെട്ടിടങ്ങളിലും മറ്റ് കെട്ടിടങ്ങളിലും നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അധികൃതരെ അറിയിക്കാത്ത കെട്ടിട സെക്യൂരിറ്റിക്കെതിരെ (ഹാരിസ് ) കർശന നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ അധികൃതരുടെ മുന്നറിയിപ്പ്. തങ്ങളുടെ മേൽനോട്ടത്തിലുള്ള കെട്ടിടങ്ങളിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാത്ത പ്രവാസി കാവൽക്കാരെ നാടുകടത്തുകയും കുവൈത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തേക്കും.കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, അവിടെ നടക്കുന്ന നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കേണ്ട ഉത്തരവാദിത്തവും കാവൽക്കാർക്കുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

കെട്ടിടങ്ങൾക്കുള്ളിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആഭ്യന്തര മന്ത്രാലയത്തെയോ ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളെയോ അറിയിക്കണം. ഇത്തരം വിവരങ്ങൾ അവഗണിക്കുന്നവർക്കെതിരെ ഭരണപരമായ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.നാടുകടത്തപ്പെടുന്നവരുടെ വിവരങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ ഏകോപന സംവിധാനത്തിലൂടെ കൈമാറാൻ വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുവൈത്തിൽനിന്ന് നാടുകടത്തപ്പെടുന്ന ചിലർക്ക് മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നേക്കാം.

അതേസമയം, ജിലീബ് അൽ ഷുയൂഖിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നടത്തിയ സുരക്ഷാ പരിശോധനയിൽ അനധികൃത ചൂതാട്ട കേന്ദ്രത്തിൽനിന്ന് 14 ഏഷ്യൻ പ്രവാസികളെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.പിടിയിലായവരെ നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. ഇവരുടെ പേരുകൾ കുവൈത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്കുള്ളവരുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടങ്ങളും സംശയാസ്പദമായ ഒത്തുചേരൽ കേന്ദ്രങ്ങളും കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുമെന്ന് സുരക്ഷാ അധികൃതർ അറിയിച്ചു.നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്ന കെട്ടിട കാവൽക്കാർ അത് മറച്ചുവയ്ക്കാതെ അധികൃതരെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!