HomeCommunityസാരഥി കുവൈറ്റിന്റെ 27-ാം വാർഷികാഘോഷം ‘സാരഥീയം 2026’ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു

സാരഥി കുവൈറ്റിന്റെ 27-ാം വാർഷികാഘോഷം ‘സാരഥീയം 2026’ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റിന്റെ 27-ാം വാർഷികാഘോഷമായ ‘സാരഥീയം 2026’ നവംബർ 6-ന് കുവൈറ്റ് ഡി.പി.എസ്. അഹമ്മദി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. സാമൂഹിക സേവന രംഗത്തെ സംഘടനയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും കലാ-സാംസ്കാരിക പരിപാടികളും സംഗമിച്ച ചടങ്ങിൽ നിരവധി പ്രമുഖരും സംഘടനാ പ്രതിനിധികളും അംഗങ്ങളും പങ്കെടുത്തു.ഉച്ച കഴിഞ്ഞു 3.00 മണിക്കാരംഭിച്ച ചടങ്ങ്, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ ഹരിത് കേതൻ ഷെലത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ സാമൂഹിക രംഗത്ത് സാരഥി കുവൈത്ത് നടത്തുന്ന പ്രവർത്തനങ്ങളെയും സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. സംഘടനയ്ക്ക് ഭാവിയിലും കൂടുതൽ ജീവകാരുണ്യ-സാമൂഹിക സേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു.പ്രോഗ്രാം കൺവീനർ ഷാജൻ കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സാരഥി കുവൈറ്റിന്റെ ആക്ടിങ് പ്രസിഡന്റ് വാസുദേവൻ മമ്പാട് അധ്യക്ഷത വഹിച്ചു.

ബഹ്‌റൈൻ എക്സ്ചേഞ്ച് കമ്പനി സി.ഇ.ഒ. മാത്യൂസ് വർഗീസ് ഫുവാദ് അൽഗാനിം ഗ്രൂപ്പ് സി.എഫ്.ഒ. ശ്രീ എസ്. എൻ. രാമചന്ദ്രൻ, സാരഥി ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ, സാരഥി ട്രസ്റ്റ്‌ ചെയർമാൻ ജിതിൻ ദാസ്, ബില്ലവ സംഘ കുവൈറ്റ്‌ വൈസ് പ്രസിഡന്റ്‌ പ്രശാന്ത് പൂജാരി, ഉപദേശക സമിതി അംഗം ശ്രീ സി എസ് ബാബു, സാരഥി വനിതാ വേദി ചെയർ പേഴ്സൺ ജ്യോതി വിനോദ്, സാരഥി ഗുരുകുലം പ്രസിഡന്റ്‌ അലേഗ്ര പ്രിജിത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ബിസിനസ്‌ രംഗത്തെ മികവിനോപ്പം വിദ്യാഭ്യാസ സാമൂഹിക മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചു പ്രമുഖ യുവ വ്യവസായിയും ഐ ബി പി സി കുവൈറ്റ്‌ ജോയിൻ സെക്രട്ടറി യും ആയ ശ്രീ കൃഷൻ സൂര്യകാന്തിനെ ഗുരുദേവ യൂത്ത് ബിസിനസ്‌ ഐക്കൺ അവാർഡും, ശ്രീ ദിലീപ് കുമാറിനു സാമൂഹിക സേവനത്തിനുള്ള സാരഥി കർമ്മ ശ്രേഷ്ഠ പുരസ്കാരവും നൽകി ആദരിച്ചു.സാരഥീയം 2026 സുവനീർ മുഖ്യാതിഥി ശ്രീ ഹരിത് കേതൻ, നിഖിൽ ചാമക്കാലയിലി നും 2027-ലെ സാരഥി കലണ്ടർ അജി കുട്ടപ്പന് നൽകിയും ഔദ്യോദികമായി പ്രകാശന ചടങ്ങു നിർവഹിച്ചു.

വിദ്യാഭ്യാസ രംഗത്തെ മികവിന് അംഗീകാരം നൽകുന്നതിന്റെ ഭാഗമായി 2026-ൽ 10 & 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ 26 വിദ്യാർത്ഥികൾക്ക് ശാരദാoബ എക്സ് ലൻസ് അവാർഡ് നൽകി ആദരിച്ചു.ഗുരുദൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളുടെ ചരിത്രം, പ്രാധാന്യം, ലൊക്കേഷൻ മാപ്പ് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ വെബ് സൈറ്റ്, പ്രായമായവരുടെ പരിചരണത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സാരഥി സെന്റർ ഫോർ എക്സ്ല്ലെൻസ് ആരംഭിക്കുന്ന ജെറിയാട്രിക് കെയർ ഗിവർ കോഴ്സ് എന്നിവയുടെ ലോഞ്ചിങ് എന്നിവ ചടങ്ങിനൊടാനുബന്ധിച്ചു നടന്നു. വയോജന പരിചരണ മേഖലയിൽ പരിശീലനം നേടിയ പരിചരണ പ്രവർത്തകരെ വാർത്തെടുക്കുന്നതിനും ഈ രംഗത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആവശ്യമായ നൈപുണ്യം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ കോഴ്സ്.ശിവഗിരി ആത്മീയ യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ‘തീർത്ഥാടനം 2026’-ന്റെ പതാക കൈമാറ്റവും ചടങ്ങിന്റെ ഭാഗമായി നടന്നു. സാരഥി വൈസ് പ്രസിഡന്റ് സിബി പുരുഷോത്തമൻ പതാക മുതിർന്ന അംഗവും അഡ്വൈസറി ബോർഡ് അംഗവുമായ സി. എസ്. ബാബുവിന് കൈമാറി.

കുവൈറ്റിലെ അഞ്ച് പ്രമുഖ ഡാൻസ് സ്കൂളുകളുടെ സഹകരണത്തോടെ, വിദ്യാർഥികളുൾപ്പെടെ 161 കലാപ്രതിഭകൾ അണിനിരന്ന ‘ഭാവാമൃതം’ എന്ന നൃത്താവിഷ്കാരം സാരഥീയം 2026-ന് കലാപരമായ മികവിന്റെയും ദൃശ്യവിസ്മയത്തിന്റെയും അവിസ്മരണീയ മുഹൂർത്തം സമ്മാനിച്ചു. ഐ വി സുനീഷ് ഭാവാമൃതം പരിപാടി ഏകോപിച്ചു തുടർന്ന്, കേരളത്തിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാർ അണിനിരന്ന സംഗീതവിരുന്ന്, താളമേളങ്ങളുടെ മാസ്മരികതയിൽ സദസ്സിനെ ഒന്നാകെ ആഘോഷത്തിമിർപ്പിലാഴ്ത്തി.സാരഥി കുവൈത്ത് ട്രഷറർ അനിൽ ശിവരാമൻ സാരഥീയം 2026-ന്റെ വിജയത്തിനായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും സ്പോൺസർമാർക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!