HomeGULFസീലിങ് ലൈറ്റുകളുടെ മറവിൽ കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; 5.65 കിലോ കഞ്ചാവ് പിടികൂടി

സീലിങ് ലൈറ്റുകളുടെ മറവിൽ കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; 5.65 കിലോ കഞ്ചാവ് പിടികൂടി

spot_img

കുവൈറ്റ് സിറ്റി: ദക്ഷിണാഫ്രിക്കയിൽ നിന്ന് സീലിങ് ലൈറ്റുകളെന്ന പേരിൽ കുവൈറ്റിലേക്ക് അയച്ച രണ്ട് പാഴ്സലുകളിൽ നിന്ന് 5.65 കിലോഗ്രാം കഞ്ചാവെന്ന് സംശയിക്കുന്ന ലഹരിവസ്തു കസ്റ്റംസ് അധികൃതർ പിടികൂടി. കുവൈറ്റ് എയർ കാർഗോ വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കണ്ടെത്തിയത്.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരം എയർ കാർഗോ കസ്റ്റംസ് വിഭാഗത്തിലെ പരിശോധനാ ഉദ്യോഗസ്ഥർ നടത്തിയ നടപടിയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് പാഴ്സലുകളിലും സീലിങ് ലൈറ്റുകളാണുള്ളതെന്നാണ് രേഖകളിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പാഴ്സലുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയത്.രണ്ട് പാഴ്സലുകളിൽ നിന്നുമായി 5 കിലോ 650 ഗ്രാം ലഹരിവസ്തുവാണ് പിടിച്ചെടുത്തത്.

സംഭവത്തെ തുടർന്ന് കസ്റ്റംസ് അന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളുമായി ചേർന്ന് തുടർ നിയമനടപടികൾ ആരംഭിച്ചു.രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിനായി വിമാനത്താവളങ്ങളിലും മറ്റ് അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. സുരക്ഷാ ഏജൻസികളുമായുള്ള ഏകോപനം കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!