HomeGULFകുവൈത്തിൽ 485 പേരുടെ താമസവിലാസങ്ങൾ സിവിൽ ഐഡി രേഖകളിൽനിന്ന് നീക്കം ചെയ്തു; 30 ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ...

കുവൈത്തിൽ 485 പേരുടെ താമസവിലാസങ്ങൾ സിവിൽ ഐഡി രേഖകളിൽനിന്ന് നീക്കം ചെയ്തു; 30 ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ 100 ദിനാർ പിഴ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ 485 പേരുടെ താമസവിലാസങ്ങൾ സിവിൽ ഐഡി രേഖകളിൽനിന്ന് നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു. ബന്ധപ്പെട്ടവർ 30 ദിവസത്തിനകം പുതിയ താമസവിലാസം രജിസ്റ്റർ ചെയ്യണമെന്നും അല്ലാത്തപക്ഷം 100 കുവൈത്ത് ദിനാർ വരെ പിഴ ചുമത്താമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.കെട്ടിട ഉടമകളുടെ പരാതികളുടെയും താമസവിലാസവുമായി ബന്ധപ്പെട്ട രേഖകളിലെ മാറ്റങ്ങളുടെയും അടിസ്ഥാനത്തിലാണ് വിലാസങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചത്.

വിലാസം നീക്കം ചെയ്യപ്പെട്ടവർ തങ്ങളുടെ നിലവിലെ താമസസ്ഥലം തെളിയിക്കുന്ന രേഖകൾ സഹിതം PACIയിൽ വിവരങ്ങൾ പുതുക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസം പുതുക്കാത്തവർ നിയമനടപടികൾ നേരിടേണ്ടിവരും.സിവിൽ ഐഡി രേഖകളിലെ താമസവിലാസം കൃത്യവും കാലികവുമാണെന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് അധികൃതർ വ്യക്തമാക്കി.

താമസവിലാസം മാറിയിട്ടും സിവിൽ ഐഡി വിവരങ്ങൾ പുതുക്കാത്തവരും തങ്ങളുടെ പേരിലുള്ള വിലാസം രേഖകളിൽനിന്ന് നീക്കം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം.സർക്കാർ രേഖകളിലെ താമസവിലാസ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനും തെറ്റായ വിലാസങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് PACIയുടെ നീക്കം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!