HomeCommunityകെ.ഡി.എൻ.എ വുമൺസ് ഫോറം കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു

കെ.ഡി.എൻ.എ വുമൺസ് ഫോറം കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വുമൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം റിഗ്ഗെ പാർക്കിൽ സംഘടിപ്പിച്ചു. പ്രവാസലോകത്ത് കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും കുട്ടികളിൽ കേരളത്തെക്കുറിച്ചുള്ള അറിവും അവബോധവും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.

വുമൺസ് ഫോറം പ്രസിഡന്റ് രജിത തുളസീധരൻ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടി കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർ കൃഷ്ണൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. കെ.ഡി.എൻ.എ ആക്ടിംഗ് പ്രസിഡന്റ് രാമചന്ദ്രൻ പെരിങ്ങോളം ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, അഡ്വൈസറി ബോർഡ് അംഗമായ സുരേഷ് മാത്തൂർ, വുമൺസ് ഫോറം ജോ. സെക്രട്ടറി ജയലളിത കൃഷ്ണൻ ആർട്സ് സെക്രട്ടറി ദില്ലാര ധർമ്മരാജ്, മുൻ ജനറൽ സെക്രട്ടറി ജിഷ മാത്തൂർ, മുൻ ട്രഷറർമാരായ സാജിത നസീർ, അനു സുൽഫി, റാഫിയ അനസ് എന്നിവർ ആശംസകൾ നേർന്നു.

വുമൺസ് ഫോറം ജനറൽ സെക്രട്ടറി ഷഫാന ഷമീർ സ്വാഗതവും ട്രഷറർ സക്കീന അഷറഫ് നന്ദിയും രേഖപ്പെടുത്തി. കേരളത്തിന്റെ ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവ കുട്ടികൾക്ക് രസകരമായ രീതിയിൽ പരിചയപ്പെടുത്തുന്നതിനായി വിവിധ ഗെയിമുകളും വിജ്ഞാനപ്രദമായ വിനോദപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കുട്ടികളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കേരളത്തിന്റെ ഭാഷയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറാനുള്ള വേദിയായി കേരളപ്പിറവി ആഘോഷം മാറി.

ചിന്നു സത്യൻ അവതാരകയായ പരിപാടി കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്ത, വുമൺസ് ഫോറം ചാരിറ്റി ആൻഡ് വെൽഫെയർ സെക്രട്ടറി സൗദ ഇബ്രാഹിം, എക്സിക്യൂട്ടീവ് അംഗങ്ങളായ ജുനൈദ് റൗഫ്, സ്വാതി അനുദീപ്, അഫ്സാന ഷാഫി, ഫ്ലോറിസ അസ്‌ലം, ധന്യ വിനോദ്, ഡോ. ജസ്‌ലി സഫീർ, സഫിയ ബഷീർ, ബിനീത ടോം എന്നിവരുടെയും കേന്ദ്ര – ഏരിയ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകോപിപ്പിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!