HomeGULFകുവൈത്ത് അമീർ അമേരിക്കയിലേക്ക്

കുവൈത്ത് അമീർ അമേരിക്കയിലേക്ക്

spot_img

കുവൈത്ത് സിറ്റി: പതിവ് വൈദ്യപരിശോധനകൾക്കായി കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. വെള്ളിയാഴ്ചയാണ് അമീർ കുവൈത്തിൽ നിന്ന് പുറപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.അമീറിനെ യാത്രയയക്കാൻ കുവൈത്ത് കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് എന്നിവർ എത്തിയിരുന്നു.

അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹ്, അമീരി ദിവാൻ അണ്ടർ സെക്രട്ടറി ഷെയ്ഖ് അബ്ദുൽ അസീസ് മിഷാൽ മുബാറക് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് എന്നിവരും അമീറിനെ യാത്രയയക്കാൻ സന്നിഹിതരായിരുന്നു.പതിവായി നടത്തിവരുന്ന ആരോഗ്യപരിശോധനകളുടെ ഭാഗമായാണ് അമീറിന്റെ അമേരിക്കൻ സന്ദർശനമെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. സന്ദർശനത്തിന്റെ ദൈർഘ്യമോ കുവൈത്തിലേക്കുള്ള മടക്കയാത്രയുടെ തീയതിയോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!