HomeGULFകുവൈറ്റിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ രണ്ട് പ്രവാസികൾ ദാരുണമായി കൊല്ലപ്പെട്ടു

കുവൈറ്റിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ രണ്ട് പ്രവാസികൾ ദാരുണമായി കൊല്ലപ്പെട്ടു

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യത്യസ്തായുണ്ടായ അപകടങ്ങളിൽ രണ്ട് ഈജിപ്ഷ്യൻ പ്രവാസികൾക്ക് ജീവൻ നഷ്ടമായി. സൽവയിൽ വീടിന്റെ നവീകരണ ജോലികൾക്കിടയിൽ മതിൽ തകർന്നു വീണും, മുത്ല റോഡിൽ വാട്ടർ ടാങ്കറും ലോറിയും കൂട്ടിയിടിച്ചുമാണ് രണ്ട് വ്യത്യസ്ത അപകടങ്ങൾ ഉണ്ടായത്. സൽവ പ്രദേശത്തുള്ള ഒരു വീടിന്റെ നവീകരണ ജോലികൾക്കിടയിലാണ് ആദ്യത്തെ അപകടം ഉണ്ടായത്.

ജാക്ക് ഹാമർ ഉപയോഗിച്ച് മതിൽ പൊളിച്ചുനീക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി മതിൽ തൊഴിലാളിയുടെ ദേഹത്തേക്ക് തകർന്നു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 1979-ൽ ജനിച്ച ഈജിപ്ഷ്യൻ നിർമ്മാണ തൊഴിലാളിയെ സംഭവസ്ഥലത്ത് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ മുബാറക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടാമത്തെ സംഭവത്തിൽ, മുത്ല റോഡിൽ വാട്ടർ ടാങ്കറും ഹാഫ് ലോറിയും കൂട്ടിയിടിച്ചാണ് ഈജിപ്ഷ്യൻ പ്രവാസി മരിച്ചത്. ഇന്ത്യൻ പൗരൻ ഓടിച്ച വാട്ടർ ടാങ്കറും ഈജിപ്ഷ്യൻ പൗരൻ ഓടിച്ച ഹാഫ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന 1970-ൽ ജനിച്ച ഈജിപ്ഷ്യൻ പൗരനാണ് അപകടത്തിൽ മരണപ്പെട്ടത്. രണ്ട് സംഭവങ്ങളിലും അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!