HomeCommunityചിത്രരചന മത്സരം നിറക്കുട്ട് 2026 ഫ്ലെയർ പ്രകാശനം

ചിത്രരചന മത്സരം നിറക്കുട്ട് 2026 ഫ്ലെയർ പ്രകാശനം

spot_img

കുവൈറ്റ്‌ സിറ്റി: ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റ്‌ കേരളീയസമാജത്തിന്റെയും യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന ചിത്രരചന മത്സരം നിറക്കുട്ട് 2026 ഫ്ലെയർ പ്രകാശനം യുണൈറ്റഡ് സ്കൂൾ ചിത്രകല അദ്ധ്യാപകൻ ടി വി രവീന്ദ്രൻ കേരളീയ സമാജം വനിതാവേദി അംഗം രമ്യ അഭിലാഷിനു നൽകി നിർവഹിച്ചു. പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ രമേശ് കരിക്കം,,ദീപു മോഹൻ,ജീമോൻ ചാക്കോളാമണ്ണിൽ, ഷിജു ഓതറ, ബിനു എൻ ജോസഫ് എന്നിവർ സംസാരിച്ചു.

സൂരജ് പി സുകുമാരൻ ,സാം പൗലോസ്, ശ്യാം ചെറുവത്തേരി,ലിനു എബ്രഹാം,ജോബി ഫിലിപ്പ്,ഷിബു കുമ്പഴ, അഭിലാഷ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. നവംബർ 13 ന് യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂളിൽ നടത്തുന്ന നിറക്കുട്ട് 2026 ന്റെ കൺവീനർ ആയി രമേശ്‌ കരിക്കത്തേ തിരഞ്ഞെടുത്തു. ജിജി വടശേരിക്കര സ്വാഗതവും ബിന്റോ തോമസ് നന്ദിയും പറഞ്ഞു. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫികളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!