HomeGULFനിയമലംഘനം: മൂന്ന് മേഖലകളിലെ 16 വ്യാവസായിക സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്

നിയമലംഘനം: മൂന്ന് മേഖലകളിലെ 16 വ്യാവസായിക സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്

spot_img

കുവൈത്ത്സിറ്റി: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ മൂന്ന് മേഖലകളിലായി 16 വ്യാവസായിക പ്ലോട്ടുകൾ അടച്ചുപൂട്ടാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഉത്തരവിട്ടു. ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.മുർഖാബ് വ്യാവസായിക മേഖലയിലെ സൂഖ് അൽ സഫാരീനിൽ 14 പ്ലോട്ടുകളും അംഘറ വ്യാവസായിക മേഖലയിലും ജഹ്‌റയിലെ വ്യാവസായിക വിപുലീകരണ മേഖലയിലും ഓരോ പ്ലോട്ടുകളുമാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.

സുരക്ഷാ മാനദണ്ഡങ്ങളും പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളും പാലിക്കാത്തത്, സർക്കാർ ഭൂമി കൈയേറിയത്, അനുവദിച്ച വ്യാവസായിക പ്ലോട്ടുകൾ ഉപയോഗിക്കാതിരുന്നത്, കാലാവധി കഴിഞ്ഞ ലൈസൻസുകൾ ഉപയോഗിച്ച് പ്രവർത്തനം നടത്തിയത് തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.കരാറുകളുടെ കാലാവധി അവസാനിച്ചത്, അഗ്നിശമന വിഭാഗത്തിന്റെ ലൈസൻസ് ഇല്ലാത്തത്, അടിയന്തര സാഹചര്യങ്ങളിൽ പുറത്തുകടക്കാനുള്ള വഴികളിൽ തടസ്സങ്ങൾ സൃഷ്ടിച്ചത് എന്നിവയും നടപടിക്ക് കാരണമായി.

സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന തീയതി മുതൽ ഒരു മാസത്തിനകം നിയമലംഘനങ്ങൾ പരിഹരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അനുവദിച്ച സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും വ്യവസായ അതോറിറ്റി മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!