HomeInternationalമിസിസിപ്പി നദിയിൽ ടാങ്കർ നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന ക്രൂയിസ് കപ്പലിൽ ഇടിച്ചു; 32 പേർ ആശുപത്രിയിൽ

മിസിസിപ്പി നദിയിൽ ടാങ്കർ നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന ക്രൂയിസ് കപ്പലിൽ ഇടിച്ചു; 32 പേർ ആശുപത്രിയിൽ

spot_img

വാഷിങ്ടൺ: ന്യൂ ഓർലിയൻസ് പോർട്ടിന് സമീപം മിസിസിപ്പി നദിയിൽ നിയന്ത്രണം വിട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ക്രൂയിസ് കപ്പൽ മറിഞ്ഞ് യാത്രക്കാർ വെള്ളത്തിൽ വീണു. 32 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. വെള്ളിയാഴ്ച നടന്ന അപകടത്തിൽപെട്ട ക്രൂയിസ് കപ്പലിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി കണ്ടെത്താനായതായി അധികൃതർ അറിയിച്ചു.

അറ്റ്‌ലാന്റിക് അസ്ഫാൽറ്റ് (Atlantic Asphalt) എന്ന ടാങ്കർ കപ്പലും അമേരിക്കൻ ക്രൂയിസ് ലൈൻസ് പ്രവർത്തിപ്പിക്കുന്ന അമേരിക്കൻ ഹെറിറ്റേജ് (American Heritage) എന്ന റിവർബോട്ടുമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30-ഓടെ, ടാങ്കർ യാത്രാ കപ്പലിന്റെ ഡോക്കിങ് പോയിന്റിന് സമീപത്തുവെച്ച് ഇടിക്കുകയായിരുന്നുവെന്ന് പോർട്ട് അധികൃതർ അറിയിച്ചു.അപകടത്തിന് മുമ്പ് ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നതായി ന്യൂ ഓർലിയൻസ് മേയർ ഹെലീന മൊറേനോ പറഞ്ഞു. അപകടസമയത്ത് 190-ഓളം ആളുകളാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കി.

ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിലുള്ള 32 പേരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. രക്ഷാപ്രവർത്തനത്തിന് സഹായിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലായവരിൽ ഉൾപ്പെടുന്നു.നദിയിൽ ഏകദേശം രണ്ട് മണിക്കൂറോളം നിർത്തിയിട്ടിരുന്ന അമേരിക്കൻ ഹെറിറ്റേജിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കൂട്ടിയിടിയുണ്ടായത്. കപ്പൽ വശത്തേക്ക് ചരിഞ്ഞു വീഴുന്നതിന് മുമ്പ് 87-ഓളം പേരെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തകർക്കായി. അപകടത്തിന്റെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഇത് അസാധാരണമായ ഒരു രക്ഷപ്പെടലാണെന്ന് ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രി വിശേഷിപ്പിച്ചു. 

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!