HomeInternationalഈജിപ്തില്‍ ഇന്ധന ടാങ്കര്‍ മറിച്ച് വന്‍ തീപിടിത്തം; 30 പേരോളം മരിച്ചതായി റിപ്പോര്‍ട്ട്

ഈജിപ്തില്‍ ഇന്ധന ടാങ്കര്‍ മറിച്ച് വന്‍ തീപിടിത്തം; 30 പേരോളം മരിച്ചതായി റിപ്പോര്‍ട്ട്

spot_img

കെയ്‌റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലെ പ്രധാന റിങ് റോഡില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞുണ്ടായ വന്‍ തീപിടിത്തത്തില്‍ കുറഞ്ഞത് 30 പേരോളം മരിക്കുകയും 21 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഗിസയിലെ അല്‍-വറാഖ് പ്രദേശത്ത് ഒരു തുരങ്കത്തിന് മുകളിലായി ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

ഒരു പ്രൈവറ്റ് കോണ്‍ട്രാക്ടറുടെ ഉടമസ്ഥതയിലുള്ള ടാങ്കറിന് മുന്നിലേയ്ക്ക് ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി കേബിള്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. കേബിള്‍ വീണതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ടാങ്കര്‍ റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡര്‍ ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയുമായിരുന്നു.

ടാങ്കറില്‍ നിന്ന് ഇന്ധനം പുറത്തേക്ക് ഒഴുകി തൊട്ടടുത്തുള്ള വാഹനങ്ങളിലേക്ക് തീ പടര്‍ന്നുപിടിച്ചു. കാറുകള്‍, മിനിബസുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുള്‍പ്പെടെ 27ഓളം വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വാഹനങ്ങള്‍ക്ക് പെട്ടെന്ന് തീപിടിച്ചതിനാല്‍ ഉള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊള്ളലേറ്റവരെയും പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടായവരെയും സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!