കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (TRASSK) വാർഷികാഘോഷമായ ‘മഹോത്സവം 2026’ നവംബർ 20 വെള്ളിയാഴ്ച അഹ്മദി FAIPS ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി സമാപിച്ചു. കുവൈറ്റിലെ ‘താളം’ വാദ്യകലാകാരന്മാർ അണിനിരന്ന ചെണ്ടമേളത്തിന്റെയും ഘോഷയാത്രയുടെയും അകമ്പടിയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.അസോസിയേഷൻ പ്രസിഡന്റ് രജീഷ് ചിന്നൻ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ജോയ് ചിറ്റിലപ്പിള്ളി സ്വാഗതവും, ജനറൽ സെക്രട്ടറി സുജീഷ് പി. സുരേന്ദ്രൻ അസോസിയേഷന്റെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മനോജ് കുരുംബയിൽ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിലെ പ്രധാന വിശേഷങ്ങൾ: പ്രകാശനങ്ങൾ: മീഡിയ കൺവീനർ ജിൽ ചിന്നൻ ട്രാൻസ്ക്രെറ്റ് പ്രതിനിധി ശ്രീ അഹ്മദ് അൽ കനായ് ക്ക് നൽകി സുവനിയർ പ്രകാശനം നിർവ്വഹിച്ചു. ആനുവൽ സ്പോൺസർ അൽമുല്ല എക്സ്ചേഞ്ച് പ്രതിനിധി ഫിലിപ് കോശി അസോസിയേഷന്റെ മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തു.ആദരവ്: പഠനമികവ് തെളിയിച്ച 13 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു.
ആശംസകൾ: ഇവന്റ് സ്പോൺസർ ട്രാൻസ്ക്രെറ്റ് പ്രതിനിധി ശ്രീ അഹ്മദ് അൽ കനായ് സഹ സ്പോൺസർമാരായ TVS ഹൈദർ പ്രതിനിധി ശ്രീമതി സീരിഷ റാണി, ഹൈലൈറ്റ് ബിൽഡേഴ്സ് പ്രതിനിധി ശ്രീ മുഹമ്മദ് ഷിബ്ലി, അസോസിയേഷൻ ഭാരവാഹികളായ വിജിത രതീഷ്, സുധീർ കല്ലായിൽ, രമേശ് കെ. നായർ, മുകേഷ് ഗോപാലൻ, ജിൽ ചിന്നൻ, സുബൈദ ഷാജഹാൻ, ക്രിസ്റ്റൽ മഞ്ഞളി, സാന്ദ്ര സിജോയ് എന്നിവരും ആശംസകൾ നേർന്നു.മഹോത്സവം 2026 നോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയിലും, മറ്റു രീതിയിലും സപ്പോർട്ട് നൽകിയ എല്ലാ സ്പോൺസർമാർക്കും, കുവൈറ്റിലെ മാധ്യമങ്ങൾക്കും സംഘാടകർ നന്ദി അറിയിച്ചു.
കലാപരിപാടികൾ: DK ഡാൻസ് ടീം അവതരിപ്പിച്ച സ്വാഗത നൃത്തത്തിന് പിന്നാലെ, നാട്ടിൽ നിന്നെത്തിയ പ്രമുഖ പിന്നണിഗായകരായ അരവിന്ദ് D നായർ, ശ്വേത അശോക്, കീർത്തന, സുധീഷ് ശശികുമാർ, ഷഹീൻഷാ എന്നിവർ നയിച്ച ഗാനമേളയും ലൈവ് എന്റർടൈൻമെന്റ് ഷോയും അരങ്ങേറി.നൂറുകണക്കിന് കലാസ്വാദകർ പങ്കെടുത്ത പരിപാടി മികച്ച സംഘാടനം കൊണ്ട് വൻ വിജയമായി മാറിയെന്നും, സഹകരിച്ച ഏവർക്കും നന്ദി അറിയിക്കുന്നതായും സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.



